LiveTV

Live

National

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പ്രസ്താവന തെറ്റ്, അസമില്‍ മാത്രം പത്ത് തടങ്കല്‍ പാളയങ്ങള്‍

എന്‍.ആര്‍.സി ആദ്യവട്ട പട്ടിക പുറത്തു വന്നതിന് ശേഷമാണ് പുതിയ തടങ്കല്‍ പാളയങ്ങളുടെ നിര്‍മാണം വേഗത്തിലാക്കിയത്

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പ്രസ്താവന തെറ്റ്, അസമില്‍ മാത്രം പത്ത് തടങ്കല്‍ പാളയങ്ങള്‍

പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവരെ മാത്രം ലക്ഷ്യമിട്ടല്ല അസമിലെ തടങ്കല്‍ പാളയങ്ങള്‍ എന്ന ലോക്സഭയിലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ വിശദീകരണം തെറ്റെന്ന് തെളിവുകള്‍. പൌരത്വ പട്ടികയില്‍ നിന്ന് പുറത്തായവരെ ഉദ്ദേശിച്ച് അസമില്‍ മാത്രം പത്ത് തടങ്കല്‍ പാളയങ്ങളാണ് പണിഞ്ഞുകൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ അസമിലെ തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും രേഖകള്‍ ഹാജരാക്കാനാവാതെ പോയ ഇന്ത്യക്കാരാണ്. വിസാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കായി പ്രത്യേകം തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കണമെന്ന കോടതി നിര്‍ദേശത്തിന്‍റെ മറപിടിച്ചാണ് അസമില്‍ പത്ത് പടുകൂറ്റന്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മാണമാരംഭിച്ചത്. അനധികൃത കുടിയേറ്റ ട്രിബ്യൂണല്‍ നിയമപ്രകാരം സംസ്ഥാനത്ത് ആറ് തടങ്കല്‍ പാളയങ്ങള്‍ വേറെ പ്രവര്‍ത്തിക്കുന്നതിനിടെയാണ് പത്തെണ്ണം വേറെ നിര്‍മിക്കുന്നത്. പല കാലത്തായി 988 പേരെയാണ് ഇവിടെ തടങ്കലില്‍ പാര്‍പ്പിച്ചത്. എന്നാല്‍, വിസാ ചട്ടങ്ങള്‍ ലംഘിച്ചതിന് ഈ തടങ്കല്‍പാളയങ്ങളില്‍ ഇതുവരെ ആരെയും പാര്‍പ്പിച്ചതിന് രേഖകളില്ല. അതേസമയം ഡി വോട്ടര്‍ പട്ടികയില്‍ പെട്ടവരും പിന്നീട് പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തവരുമാണ് ഈ തടവറകളില്‍ ഇപ്പോഴും നരകതുല്യ ജീവിതം നയിക്കുന്നത്.

പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് മാത്രമായി തടങ്കല്‍ പാളയം നിര്‍മിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
Also Read

പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് മാത്രമായി തടങ്കല്‍ പാളയം നിര്‍മിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

എന്‍.ആര്‍.സി ആദ്യവട്ട പട്ടിക പുറത്തു വന്നതിന് ശേഷമാണ് പുതിയ തടങ്കല്‍ പാളയങ്ങളുടെ നിര്‍മാണം വേഗത്തിലാക്കിയത്. 2018 ഡിസംബറില്‍ കേന്ദ്ര ധനസഹായത്തോടെ നിര്‍മാണമാരംഭിച്ച ഗോള്‍പാറയിലെ തടങ്കള്‍ പാളയം അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കും. മറ്റ് തടങ്കല്‍ പാളയങ്ങളും ത്വരിത ഗതിയില്‍ പണിപൂര്‍ത്തിയായി വരുന്നു. അസം സര്‍ക്കാര്‍ ഇത് സംബന്ധിച്ച് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് നല്‍കിയത് എന്നാണ് ഉയരുന്ന ആക്ഷേപം.