LiveTV

Live

National

രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം  

രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പിലാക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം. ലോക്‌സഭയില്‍ കേന്ദ്രആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം  

ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ റായ് ആണ് ഇക്കാര്യം ലോക്സഭയിൽ രേഖാമൂലം അറിയിച്ചത്. രാജ്യവ്യാപക പ്രതിഷേധത്തിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ദേശീയ പൗരത്വ ഭേദഗതി നിയമം, എൻ.പി.ആർ, എൻ.ആർ.സി എന്നിവക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. എൻ ആർ.സി നടപ്പിലാക്കാൻ ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന് ദേശ വ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ ഇത് വരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം മറുപടി നൽകി.

ഇക്കാര്യത്തിൽ ഇത് വരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് പറഞ്ഞു കൊണ്ടിരുന്നത്. പ്രതിഷേധം കനക്കുന്നതിനിടെ കേന്ദ്ര സർക്കാർ നിലപാട് മയപ്പെടുത്തുകയാണെന്നാണ് സൂചന. ഡൽഹി തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് എൻ.ആർ.സി നടപ്പിലാക്കാൻ ഇത് വരെ ഉദ്ദേശിച്ചിട്ടില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് ശ്രദ്ധേയമാണ്.