LiveTV

Live

National

‘കേന്ദ്രം നടപ്പിലാക്കുന്നത് ഷട്ട് ‍ഡൗൺ ഇന്ത്യ, സിറ്റ് ഡൗൺ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ പദ്ധതി’

‘1947ൽ വിഭജിക്കപ്പെട്ടത് ഇന്ത്യൻ മണ്ണായിരുന്നെങ്കില്‍, 2020ൽ ഇന്ത്യയുടെ ആത്മാവിനെ വിഭജിച്ചുകൊണ്ടിരിക്കുകയാണ് സർക്കാര്‍’

‘കേന്ദ്രം നടപ്പിലാക്കുന്നത് ഷട്ട് ‍ഡൗൺ ഇന്ത്യ, സിറ്റ് ഡൗൺ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ പദ്ധതി’

രാജ്യത്തെ വിഭജിച്ച് ഭരിക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ബി.ജെ.പിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്ന് എം.പി ശശി തരൂർ. ഷട്ട് ‍ഡൗൺ ഇന്ത്യ, സിറ്റ് ഡൗൺ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്ന പദ്ധതിയാണ് ബി.ജെ.പി നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്നും തരൂർ പാർലമെന്റിൽ പറഞ്ഞു.

രാജ്യത്തിന്റെ മൗലികഗുണങ്ങളായ ജനാധിപത്യത്തിനും മതേതരത്ത്വത്തിനും പരിക്കേൽപ്പിക്കുകയാണ് ബി.ജെ.പി ഭരണകൂടം. ജനങ്ങളെ ഹിന്ദു - മുസ്‍ലിം, അവർ - നമ്മൾ എന്നിങ്ങനെ തരം തിരിച്ചു. രാഷ്ട്രീയ പ്രതിന്ധികൾ പക്വമായി കെെകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയമായിരുന്നെന്നും കശ്മീർ വിഷയം ചൂണ്ടിക്കാട്ടി തരൂർ കുറ്റപ്പെടുത്തി.

ഇടതുപക്ഷത്തെയും, മറ്റു ആക്ടിവിസ്റ്റുകളെയും വിശേഷിപ്പിക്കാൻ ബി.ജെ.പിയും അധികാരികളും ടുകഡെ ടുകഡെ ഗ്യാങ് എന്നു ഉപയോഗിക്കുന്നതിനെയും ശശി തരൂർ വിമർശിച്ചു. 1947ൽ വിഭജിക്കപ്പെട്ടത് ഇന്ത്യൻ മണ്ണായിരുന്നെങ്കില്‍, 2020ൽ ഇന്ത്യയുടെ ആത്മാവിനെ വിഭജിച്ചുകൊണ്ടിരിക്കുകയാണ് സർക്കാറെന്നും എം.പി തരൂര്‍ പറഞ്ഞു.