LiveTV

Live

National

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ഒരു ദശാബ്ദക്കാലം കോൺഗ്രസ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു ജനാർദൻ ദ്വിവേദി.  

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ രാജ്യസഭാ എം.പിയുമായ ജനാർദൻ ദ്വിവേദിയുടെ മകൻ സമീർ ദ്വിവേദി ബി.ജെ.പിയില്‍ ചേർന്നു. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിന്റെ സാന്നിധ്യത്തിലാണ് സമീർ ദ്വിവേദി ബി.ജെ.പിയിൽ ചേർന്നത്.

“ഞാൻ ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നു... പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ ബി.ജെ.പിയെ തിരഞ്ഞെടുത്തത്,” സമീർ ദ്വിവേദി പറഞ്ഞു. ഒരു ദശാബ്ദക്കാലം കോൺഗ്രസ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു ജനാർദൻ ദ്വിവേദി.

മകന്റെ ബി.ജെ.പി കൂട്ടുകെട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ - “എനിക്ക് ഇതിനെക്കുറിച്ച് ഒരു അറിവുമില്ല. അവന്‍ ബി.ജെ.പിയിൽ ചേര്‍ന്നെങ്കിൽ അത് അവന്റെ സ്വതന്ത്ര തീരുമാനമാണ്, ” ജനാർദൻ ദ്വിവേദിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.