LiveTV

Live

National

“രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലൂ”; കൊലവിളികളുമായി ജാമിഅയിലേക്ക് റാലി

അഞ്ച്​ ദിവസത്തിനിടെ മൂന്ന്​ തവണയാണ് ജാമിഅയിലും ശാഹീൻബാഗിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ വെടിവെപ്പുണ്ടായത്

“രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലൂ”; കൊലവിളികളുമായി ജാമിഅയിലേക്ക് റാലി

ജാമിയ മില്ലിയയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പൗരത്വനിയമത്തെ അനുകൂലിക്കുന്നവരുടെ റാലി. രാജ്യത്തെ ഒറ്റുകൊടുത്തവരെ വെടിവെക്കൂ...’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഒരു കൂട്ടം ആളുകൾ ജാമിഅ മില്ലിയ സർവകലാശാലയിലേക്ക്​ മാർച്ച്​ നടത്തിയത്. നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വെല്ലുവിളിച്ച് മുദ്രാവാക്യം വിളിച്ചാണ് പൗരത്വനിയമത്തെ അനുകൂലിക്കുന്നവരുടെ റാലി. റാലിയില്‍ നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്. സര്‍വകശാലക്ക് സമീപത്തുവെച്ച് റാലി പൊലീസ് തടഞ്ഞു.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ജാമിഅ സർവകലാശാല വിദ്യാർഥികൾക്കു നേരെ കഴിഞ്ഞ ദിവസം വെടിവെപ്പ് നടന്നിരുന്നു. ​ഇതിനുപിന്നാലെയാണ് സർവകലാശാലയിലേക്ക് പ്രകോപനപരമായ മുദ്രാവാക്യവുമായി സംഘമെത്തിയത്.

അഞ്ച്​ ദിവസത്തിനിടെ മൂന്ന്​ തവണയാണ് ജാമിഅയിലും ശാഹീൻബാഗിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ വെടിവെപ്പുണ്ടായത്​.

പൗരത്വനിയമത്തിനെതിരെ ശക്തമായ സമരം നടക്കുന്ന വേദികളിലൊന്നാണ് ഡല്‍ഹിയിലെ ജാമിയ മില്ലിയ.