LiveTV

Live

National

ഗാന്ധിയിലാണോ ഗോഡ്സെയിലാണോ ബി.ജെ.പിക്ക് വിശ്വാസം ? ഇത് ആദ്യം പറയൂ...

ഈ പരാമർശം വന്‍ വിവാദമായതോടെ ബി.ജെ.പി ഹെഗ്‌ഡെയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.   

ഗാന്ധിയിലാണോ ഗോഡ്സെയിലാണോ ബി.ജെ.പിക്ക് വിശ്വാസം ? ഇത് ആദ്യം പറയൂ...

രാഷ്ട്രപിതാവിനെക്കുറിച്ചുള്ള ബി.ജെ.പി എം.പി അനന്ത്കുമാർ ഹെഗ്‌ഡെയുടെ മോശം പരാമര്‍ശത്തെ അപലപിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് മഹാത്മാ ഗാന്ധിയുടെ പ്രത്യയശാസ്ത്രത്തിലാണോ നാഥുറാം ഗോഡ്‌സെയിലാണോ ബി.ജെ.പി വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഗാന്ധിയുടെ കൊലയാളിയെ രണ്ടു തവണ മഹത്വപ്പെടുത്തിയ അവരുടെ എം‌.പി പ്രജ്ഞ താക്കൂറിനെതിരെ ബി.ജെ.പി കര്‍ശന നടപടി എടുത്തിരുന്നെങ്കില്‍ പിന്നീട് മറ്റാരും ഇത്തരം കാര്യങ്ങൾ പറയാൻ ധൈര്യപ്പെടുമായിരുന്നില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.

സ്വാതന്ത്ര്യസമരകാലത്തെ ഗാന്ധിയുടെ സത്യഗ്രഹത്തെ ഹെഗ്ഡെ “നാടകം” എന്ന് വിശേഷിപ്പിച്ചത് അങ്ങേയറ്റം ആക്ഷേപകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരവും സത്യഗ്രഹവും നാടകമായിരുന്നുവെന്നാണ് ഹെഗ്ഡെ പറഞ്ഞത്. ''ഇവിടുത്തെ ഒരു മഹാനായ സ്വാതന്ത്ര്യ സമര സേനാനി ബ്രിട്ടീഷുകാരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഞങ്ങൾ നിങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതായി നടിക്കും, നിങ്ങൾക്ക് ഞങ്ങളെ തടവിലാക്കാം, പക്ഷേ ഞങ്ങളോട് നന്നായി പെരുമാറണം. അയാളെ ഒരിക്കലും ലാത്തി ഉപയോഗിച്ച് അടിച്ചിട്ടില്ല. ലാത്തി ഉപയോഗിച്ച് അടി ലഭിക്കുമ്പോഴത്തെ അനുഭവം എന്താണെന്ന് അയാള്‍ക്കറിയില്ല. അത്തരമൊരു വ്യക്തി ചരിത്രപുസ്തകങ്ങളിലെ മഹാനായ സ്വാതന്ത്ര്യസമര സേനാനിയാണ്. ”

ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരം ‘നാടകം’ ആയിരുന്നുവെന്ന് ബി.ജെ.പി എം.പി
Also Read

ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരം ‘നാടകം’ ആയിരുന്നുവെന്ന് ബി.ജെ.പി എം.പി

ഈ പരാമർശം വന്‍ വിവാദമായതോടെ ബി.ജെ.പി ഹെഗ്‌ഡെയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഭോപ്പാൽ എം.പി പ്രജ്ഞ താക്കൂർ ഗോഡ്സെയെ ദേശസ്നേഹി എന്ന് വിളിച്ചിരുന്നു. “ഒരിക്കലും അവളോട് ക്ഷമിക്കാൻ കഴിയില്ല” എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നെങ്കിലും പ്രജ്ഞ താക്കൂർ പിന്നീട് പാർലമെന്റിൽ സമാന പരാമർശം ആവര്‍ത്തിച്ചിരുന്നു. വാക്കുകള്‍ കൊണ്ടുള്ള അഭ്യാസം ഒഴിവാക്കി ബി.ജെ.പി പ്രജ്ഞക്കെതിരെ കർശന നടപടി എടുക്കണമായിരുന്നുവെന്നും കമല്‍നാഥ് പറഞ്ഞു.