LiveTV

Live

National

ജാമിഅ മില്ലിയ വെടിവെപ്പ്; കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് 

അതേസമയം ഇന്നലെ അർധരാത്രി ജാമിഅ ഗേറ്റില്‍ വെടിയുതിർത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസിന് ഇനിയും കണ്ടെത്താനായില്ല

 ജാമിഅ മില്ലിയ വെടിവെപ്പ്; കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് 

ഡല്‍ഹി ജാമിഅ മില്ലിയ സർവകലാശാലയിലെ വെടിവെപ്പ് ഗൌരവമുള്ളതാണെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. അതേസമയം ഇന്നലെ അർധരാത്രി ജാമിഅ ഗേറ്റില്‍ വെടിയുതിർത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസിന് ഇനിയും കണ്ടെത്താനായില്ല. ഇന്നലെ അർധ രാത്രിയോടെയാണ് ജാമിഅ മില്ലിയയിൽ രണ്ട് അജ്ഞാതരെത്തി വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തത്.

രണ്ട് മണിക്കൂറിനകം പ്രതികളെ പിടിക്കുമെന്നായിരുന്നു ഇന്നലെ ജാമിഅ നഗർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച വിദ്യാർഥികൾക്ക് എസ് എച്ച് ഒ നൽകിയ ഉറപ്പ്. മണിക്കൂറപകൾ പിന്നിട്ടിട്ടും പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. വെടിയുണ്ട കണ്ടെടുക്കാനായിട്ടില്ലെന്നതാണ് പൊലീസ് വിശദീകരണം. വധശ്രമത്തിനും ആയുധം കൈവശം വെച്ചതിനും രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവം ഗുരുതരമാണെന്നും സർവകലാശാല വിസിയുമായി ചർച്ച നടത്തുമെന്നും മാനവ വിഭവശേഷി സഹമന്ത്രി സഞ്ജയ് ദോത്ര അറിയിച്ചു.