LiveTV

Live

National

ജാമിഅ മിലിയ, ഷഹീന്‍ ബാഗ് വെടിവെപ്പ്; കുഞ്ഞാലിക്കുട്ടി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുന്നതിലെ ആശങ്കകള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രനും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

 ജാമിഅ മിലിയ, ഷഹീന്‍ ബാഗ് വെടിവെപ്പ്; കുഞ്ഞാലിക്കുട്ടി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

ജാമിഅയിലേയും ഷഹീന്‍ ബാഗിലേയും വെടിവെപ്പ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്. പി.കെ കുഞ്ഞാലിക്കുട്ടി എംപിയാണ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുന്നതിലെ ആശങ്കകള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രനും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.

ജാമിഅ മില്ലിയയില്‍ വീണ്ടും വെടിവെപ്പ്
Also Read

ജാമിഅ മില്ലിയയില്‍ വീണ്ടും വെടിവെപ്പ്

ഇന്നലെയാണ് പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന ജാമിഅ മില്ലിയയിൽ വെടിവെപ്പുണ്ടായത്. സര്‍വകലാശാലയിലെ 5ാം നമ്പര്‍ ഗേറ്റിന് മുന്നില്‍ ആണ് അജ്ഞാതരുടെ വെടിവെപ്പുണ്ടായത്. ചുവന്ന സ്കൂട്ടിയിലെത്തിയ രണ്ട് പേരാണ് വെടിവെപ്പ് നടത്തിയത്. ആര്‍ക്കും പരിക്കില്ല. വെടിവച്ചയാള്‍ രക്ഷപെട്ടതായാണ് സൂചന.