LiveTV

Live

National

വിശ്വ ഹിന്ദു മഹാസഭാ യു.പി  പ്രസിഡന്റ് വെടിയേറ്റു മരിച്ചു

അക്രമികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സംഘം പ്രതികളെ ഉടന്‍ പിടികൂടുമെന്നും അറിയിച്ചു. 

വിശ്വ ഹിന്ദു മഹാസഭാ യു.പി  പ്രസിഡന്റ് വെടിയേറ്റു മരിച്ചു

വിശ്വ ഹിന്ദു മഹാസഭാ യു.പി പ്രസിഡന്റ് രഞ്ജിത് യാദവ് (രഞ്ജിത് ബച്ചന്‍) ലഖ്‌നൗവിൽ വെടിയേറ്റ് മരിച്ചു. ഞായറാഴ്ച രാവിലെ ലഖ്‌നൗവിലെ ഹസാരത്‌ഗഞ്ചിനും കൈസർ ബാഗ് പ്രദേശത്തിനും ഇടയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ തോക്കുധാരികളാണ് രഞ്ജിത്തിന് നേരെ വെടിയുതിര്‍ത്തത്. തലയില്‍ ഒന്നിലധികം തവണ വെടിയേറ്റ രഞ്ജിത് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്ന രഞ്ജിത്തിന്റെ സഹോദരനും വെടിയേറ്റു. ഇയാളെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ (കെ.ജി.എം.യു) ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. ഗോരഖ്പൂരിലെ ഒ.സി.ആർ കെട്ടിട സമുച്ചയത്തിലായിരുന്നു രഞ്ജിത് താമസിച്ചിരുന്നത്. അക്രമികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സംഘം പ്രതികളെ ഉടന്‍ പിടികൂടുമെന്നും അറിയിച്ചു. കഴിഞ്ഞ നാല് മാസത്തിനിടെ സംസ്ഥാന തലസ്ഥാനത്ത് കൊല്ലപ്പെട്ടുന്ന രണ്ടാമത്തെ ഹിന്ദുത്വ നേതാവാണ് രഞ്ജിത്. ഒക്ടോബർ 18 ന് ഹിന്ദു സമാജ് പാർട്ടി പ്രസിഡന്റ് കമലേഷ് തിവാരി ഓഫീസിൽവെച്ച് വെടിയേറ്റ് മരിച്ചിരുന്നു.