LiveTV

Live

National

‘പാവപ്പെട്ടവര്‍ക്ക് ഒന്നും പ്രഖ്യാപിക്കാത്ത, കോടിപതികള്‍ക്കായുള്ള ബജറ്റ്’ രൂക്ഷവിമര്‍ശനവുമായി എം.കെ സ്റ്റാലിന്‍

‘പാവപ്പെട്ടവര്‍ക്കും പിന്നോക്കക്കാര്‍ക്കും ഒന്നും പ്രഖ്യാപിക്കാത്ത കോടിപതികള്‍ക്ക്‌ വേണ്ടിയുള്ള പ്രസ്‌താവനയാണ് അവതരിപ്പിക്കപ്പെട്ടത്’

‘പാവപ്പെട്ടവര്‍ക്ക് ഒന്നും പ്രഖ്യാപിക്കാത്ത, കോടിപതികള്‍ക്കായുള്ള ബജറ്റ്’ രൂക്ഷവിമര്‍ശനവുമായി എം.കെ സ്റ്റാലിന്‍

പാവപ്പെട്ടവര്‍ക്ക്‌ ഒന്നും പ്രഖ്യാപിക്കാത്ത കോടിപതികള്‍ക്കു വേണ്ടിയുള്ള ബജറ്റാണ്‌ അവതരിപ്പിക്കപ്പെട്ടതെന്ന് ഡി.എം.കെ അധ്യക്ഷന്‍ എ.കെം സറ്റാലിന്‍. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ ലോക്സഭയില്‍ കേന്ദ്രബജറ്റ് അവതരിപ്പിച്ചിരുന്നു.

‘ഇന്നലെ 2 മണിക്കൂറും 45 മിനിറ്റും നീണ്ടുനിന്ന കേന്ദ്രമന്ത്രിയുടെ ബജറ്റവതരണം നമ്മള്‍ കേട്ടു. എന്നാല്‍ പാവപ്പെട്ടവര്‍ക്കും പിന്നോക്കക്കാര്‍ക്കും യാതൊന്നും പ്രഖ്യാപിക്കാത്ത കോടിപതികള്‍ക്ക്‌ വേണ്ടിയുള്ള പ്രസ്‌താവനയാണ് അവതരിപ്പിക്കപ്പെട്ടത്’ പൊതുപരിപാടിയെ അഭിസംബോധനം ചെയ്‌ത്‌ സ്റ്റാലിന്‍ പറഞ്ഞു.

‘ജനങ്ങള്‍ക്ക്‌ ഒരു ലാഭവുമില്ലാത്ത കോര്‍പ്പറേറ്റുകള്‍ക്കായുള്ള ബജറ്റാണിത്‌. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കുള്ള ക്ഷേമപദ്ധതികളൊന്നും അതില്‍ ഇല്ല. തൊഴിലില്ലായ്മയെ എങ്ങനെ നേരിടുമെന്ന് പറഞ്ഞിട്ടില്ല. ആകെ പറഞ്ഞത് പൊതുമേഖല സ്ഥാനപങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന കാര്യമാണ്.' സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.