LiveTV

Live

National

ശഹീന്‍ ബാഗില്‍ വെടിവെപ്പ്; സുരക്ഷ ശക്തമാക്കി

അക്രമി “ഹിന്ദു രാഷ്ട്ര സിന്ദാബാദ്” എന്ന് ആക്രോശിക്കുകയും രണ്ട് റൗണ്ട് വെടിവയ്ക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. 

ശഹീന്‍ ബാഗില്‍ വെടിവെപ്പ്; സുരക്ഷ ശക്തമാക്കി

സി.‌എ‌.എ വിരുദ്ധ പ്രതിഷേധ വേദിക്ക് സമീപം തോക്കുധാരി വെടിയുതിർത്തതിനെ തുടർന്ന് ഡല്‍ഹിയിലെ ശഹീൻ ബാഗിൽ സുരക്ഷാ വിന്യാസം ശക്തമാക്കി. ഇന്നലെ വൈകീട്ട് 4.53 നാണ് വെടിവെപ്പുണ്ടായത്. വെടിവച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

അക്രമി "ഹിന്ദു രാഷ്ട്ര സിന്ദാബാദ്" എന്ന് ആക്രോശിക്കുകയും രണ്ട് റൗണ്ട് വെടിവയ്ക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഇയാള്‍ ആകാശത്തേക്കാണ് വെടിവെച്ചതെന്നും ഉടന്‍ തന്നെ പൊലീസ് സംഘം ഇയാളെ കീഴ്പ്പെടുത്തിയെന്നും ഡല്‍ഹി ഡി.സി.പി ചിന്‍മയ് ബിസ്വാള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ജാമിഅ മില്ലിയ സര്‍വകലാശാലക്ക് സമീപം സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കു നേരെയും വെടിവെപ്പ് നടന്നിരുന്നു. കനത്ത പൊലീസ് സാന്നിധ്യമുണ്ടായിട്ടും ജാമിഅക്ക് സമീപം പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ശഹീന്‍ ബാഗിലെ ഈ സംഭവം.