LiveTV

Live

National

നിര്‍ഭയ കേസ്; പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത വിധിക്കെതിരെ നല്‍കിയ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

ഇന്നലെ ഹരജി പരിഗണിച്ച കോടതി പ്രതികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു

 നിര്‍ഭയ കേസ്; പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത വിധിക്കെതിരെ നല്‍കിയ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത വിചാരണക്കോടതി വിധിക്കെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകൾ നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ ഹരജി പരിഗണിച്ച കോടതി പ്രതികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. പ്രതികളെ വെവ്വേറെ ദിവസങ്ങളിൽ തൂക്കിലേറ്റാനാകുമോയെന്നാകും കോടതി പരിശോധിക്കുക.

നിര്‍ഭയ കേസ്‌; വിനയ് ശര്‍മയുടെ ദയാഹരജി തള്ളിയതിന് പിന്നാലെ  അക്ഷയ് കുമാര്‍ ദയാഹരജി നല്‍കി
Also Read

നിര്‍ഭയ കേസ്‌; വിനയ് ശര്‍മയുടെ ദയാഹരജി തള്ളിയതിന് പിന്നാലെ അക്ഷയ് കുമാര്‍ ദയാഹരജി നല്‍കി

മരണവാറണ്ടനുസരിച്ച് ഇന്നലെ രാവിലെ ആറ് മണിക്ക് തൂക്കിലേറ്റാണ് ‌നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതികളിലൊരാളായ വിനയ് ശര്‍മയുടെ ദയാഹരജി രാഷ്ട്രപതിയുടെ പരിഗണനയിലുള്ളതിനാല്‍ തൂക്കിലേറ്റുന്നത് നീക്കിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി വിചാരണക്കോടതിയായ പാട്യാല ഹൌസ് കോടതി അംഗീകരിച്ചിരുന്നു. ശത്രുഘ്നന്‍ ചൌഹന്‍ കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഒരു കേസിലെ പ്രതികളെ വെവ്വേറെ ദിവസങ്ങളില്‍ തൂക്കിലേറ്റാനാവില്ലെന്ന് വാദം മുഖവിലക്കെടുത്താണ് മരണ വാറണ്ട് കോടതി സ്റ്റേ ചെയ്തിരുന്നത്. ഇത് ചോദ്യംചെയ്താണ് തിഹാര്‍ ജയില്‍ അധികൃതരും ‌കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

നിര്‍ഭയ പ്രതികളെ നാളെ തൂക്കിലേറ്റുകയില്ല: പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തു
Also Read

നിര്‍ഭയ പ്രതികളെ നാളെ തൂക്കിലേറ്റുകയില്ല: പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തു

ഹരജിയില്‍ വാദം കേട്ട കോടതി നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഉച്ചക്ക് മൂന്ന് മണിക്ക് ഹരജിയില്‍ വീണ്ടും വാദം കേള്‍ക്കും. തൂക്കിലേറ്റുന്നത് വൈകിപ്പിക്കാനുള്ള നീക്കമാണ് പ്രതികള്‍ നടത്തുന്നതെന്നാണ് ഹരജിക്കാരുടെ വാദം. എന്നാല്‍ ഒരു കേസിലെ പ്രതികളെ വെവ്വേറെ ദിവസങ്ങളില്‍ തൂക്കിലേറ്റാനാകുമോയെന്ന കാര്യത്തിലാകും കോടതി തീര്‍പ്പ് കല്‍പ്പിക്കുക. പവന്‍ ഗുപ്ത ഒഴികെയുള്ള മൂന്ന് പ്രതികളും ഇതിനകം ദയാഹരജിയടക്കമുള്ള നിയമസാധ്യതകള്‍ ഉപയോഗിച്ച് കഴിഞ്ഞിട്ടുണ്ട്. അക്ഷയ്കുമാറിന്‍റെ ദയാഹരജി നിലവില്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ്.

‘നിര്‍ഭയ’യില്‍ വിധി നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം; മരണവാറന്റ് റദ്ദാക്കണമെന്ന  പ്രതികളുടെ ആവശ്യം ഇന്ന് പരിഗണിക്കും
Also Read

‘നിര്‍ഭയ’യില്‍ വിധി നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം; മരണവാറന്റ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന് പരിഗണിക്കും