LiveTV

Live

National

കേന്ദ്ര ബജറ്റ്; പുതിയ ആദായ നികുതി ഘടനയനുസരിച്ച് നിരവധി ഇളവുകള്‍ നികുതിദായകർക്ക് നഷ്ടമാകും

പുതിയ ഘടനയിൽ നികുതി അടക്കുന്നവർക്ക് ലൈഫ് ഇൻഷുറൻസ്, ചാരിറ്റി ഫണ്ട് നൽകുന്നതിലടക്കം ഉണ്ടായിരുന്ന ഇളവുകൾ ലഭിക്കില്ല

കേന്ദ്ര ബജറ്റ്; പുതിയ ആദായ നികുതി ഘടനയനുസരിച്ച് നിരവധി ഇളവുകള്‍ നികുതിദായകർക്ക് നഷ്ടമാകും

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പുതിയ ആദായ നികുതി ഘടനയനുസരിച്ച് നിരവധി ഇളവുകളാണ് നികുതിദായകർക്ക് നഷ്ടമാകുക. പുതിയ ഘടനയിൽ നികുതി അടക്കുന്നവർക്ക് ലൈഫ് ഇൻഷുറൻസ്, ചാരിറ്റി ഫണ്ട് നൽകുന്നതിലടക്കം ഉണ്ടായിരുന്ന ഇളവുകൾ ലഭിക്കില്ല. ഫലത്തിൽ ഇളവുകൾ ആവശ്യമുള്ളവർ പഴയ ഘടനയിൽ നികുതിയടക്കാൻ നിർബന്ധിതരാകും.

നിലവിൽ നികുതി ഇളവുകൾ ലഭിക്കുന്ന 80സി,80ഡി 80ജി, തുടങ്ങിയ ആനുകൂല്യങ്ങൾ പിൻവലിച്ചു കൊണ്ടാണ് പുതിയ ആദായനികുതി ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിലവതരിപ്പിച്ചത്. ഇതോടെ നികുതി വരുമാനത്തിൽ ഈ വർഷം 40000 കോടി രൂപയുടെ വർധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

പഴയ ആദായ നികുതി ഘടന എടുത്തുകളയാതെയാണ് പുതിയ നികുതി ഘടന മന്ത്രി അവതരിപ്പിച്ചത്. എന്നാൽ പുതിയ ഘടനപ്രകാരം നികുതി അടക്കുന്നവർക്ക് പഴയ ഘടനയിൽ നൽകിയിരുന്ന ഇളവുകൾ ലഭിക്കില്ല. പുതിയ ഘടനയിലേക്ക് മാറുമ്പോൾ നേരത്തെ ലഭിച്ചിരുന്ന 80c,80D,80g തുടങ്ങിയ ഇളവുകൾ ഇല്ലാതാകും. 80സി പ്രകാരം പ്രൊവിഡന്റ് ഫണ്ട്, നിക്ഷേപം തുടങ്ങിയവ ഉണ്ടെങ്കിൽ നികുതിയിൽ ഇളവ് ലഭിക്കും. 1,50,000 വരെയാണ് ഇളവ് ലഭിക്കുക. 80 ഡി പ്രകാരം ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഉള്ളവർക്ക് 25,000 രൂപ വരെയും 80ജി പ്രകാരം ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂൻഷൻസിന് ഫണ്ട് നൽകുന്നവർക്കും പ്രകൃതി ദുരന്തത്തിനിരയാകുന്നവർക്ക് ധനസഹായം നൽകുന്നവർക്കുമെല്ലാം നികുതി ഇളവ് ലഭിക്കുമായിരുന്നു. എന്നാൽ പുതിയ ഘടന പ്രകാരം ഈ ഇളവുകൾ ഒന്നും ലഭിക്കില്ല. അതേസമയം പുതിയ ഊർജ്ജ കമ്പനികൾക്ക് 15 ശതമാനമാണ് കോർപ്പറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നികുതി വരുമാനത്തിലെ വർധവ് ലക്ഷ്യമിട്ടാണ് പുതിയ ആദായ നികുതി കൊണ്ടു വന്നതെന്നാണ് സർക്കാർ വാദം.