LiveTV

Live

National

ഷാഹീന്‍ ബാഗിലെ സമരത്തിലേക്ക് പ്രകോപനവുമായി ഹിന്ദുസേന; ദൃശ്യങ്ങള്‍‍ മീഡിയവണിന്

രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലൂ എന്നടക്കമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് അവര്‍ ഷാഹീന്‍ബാഗിലെത്തിയത്.

ഷാഹീന്‍ ബാഗിലെ സമരത്തിലേക്ക് പ്രകോപനവുമായി ഹിന്ദുസേന; ദൃശ്യങ്ങള്‍‍ മീഡിയവണിന്

പ്രകോപന മുദ്രാവാക്യവുമായി ഒരു കൂട്ടം ഹിന്ദുസേന ഷാഹീന്‍ ബാഗ് സമരപന്തലിലേക്ക് എത്തി. ഷാഹീന്‍ ബാഗിലെ സമരം അവസാനിപ്പിച്ച് തരാമെന്ന് പ്രഖ്യാപിച്ച് 200ഓളം വരുന്ന ഹിന്ദുസേന പ്രവര്‍ത്തകര്‍ ഷാഹീന്‍ ബാഗിലേക്ക് എത്തുകയായിരുന്നു. രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലൂ എന്നടക്കമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് അവര്‍ സമരസ്ഥലത്തേക്ക് എത്തിയത്.

അവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. പൌരത്വ നിയമത്തിനെതിരെ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റിയ പ്രതിഷേധമാണ് ഷാഹീന്‍ ബാഗിലെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സമരപന്തല്‍. അത് അവസാനിപ്പിക്കുമെന്ന് ഹിന്ദുസേന നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ സമരപന്തലിലേക്ക്‌ ഇരച്ചുകയറിയ കപില്‍ കുഞ്ചര്‍ വെടിയുതിര്‍ത്തെന്നും അതുപോലെ തന്നെയും അകത്തേക്ക്‌ കടത്തിവിടണമെന്നും ഹിന്ദുസേനയിലെ ഒരാള്‍ പ്രകോപനപരമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍‍ മീഡിയവണിന് ലഭിച്ചു.

അതേസമയം വലിയ പൊലീസ്‌ സന്നാഹം ഷാഹീന്‍ ബാഗിലുണ്ട്. ഇന്നലെ കപില്‍ കുഞ്ചര്‍ ഷാഹീന്‍ ബാഗിലെ സമരത്തിലേക്ക്‌ വെടിയുതിര്‍ത്തിരുന്നു. പൊലീസിന്റെ സാന്നിധ്യത്തില്‍ തന്നെയാണ് ഇന്ന് ഹിന്ദുസേന പ്രകോപനമായ മുദ്രാവാക്യം വിളിച്ചെത്തിയത്.