LiveTV

Live

National

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് രമേശ് ചെന്നിത്തല

മലയാളികൾ ഏറെയുള്ള മുനീര്‍ക്ക, ആശ്രം, മെഹ്റോളി എന്നിവിടങ്ങളിലായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രചരണം

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് രമേശ് ചെന്നിത്തല

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കായി വോട്ട് ചോദിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലയാളികൾ ഏറെയുള്ള മുനീര്‍ക്ക, ആശ്രം, മെഹ്റോളി എന്നിവിടങ്ങളിലായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രചരണം. മലയാളികൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ കേരള നേതാക്കളെ ഇറക്കിയിരിക്കുകയാണ് കോൺഗ്രസ്. മുനീര്‍ക്ക, ആശ്രം, മെഹ്റോളി എന്നിവിടങ്ങളിലായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രചരണത്തിനെത്തിറങ്ങിയത്.

ഹിന്ദിയില്‍ നടത്തിയ പ്രസംഗത്തില്‍ ബി.ജെ.പിയെയും ആം ആദ്മി പാർട്ടിയെയും രമേശ് ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. വോട്ടർമാരുടെ മനസ് കോൺഗ്രസിന് ഒപ്പമാണെന്നും മികച്ച വിജയമുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടത് കോണ്‍ഗ്രസാണെന്ന് ജനത്തിനറിയാമെന്നായിരുന്നു എ.എ.പി, ബി.ജെ.പി വിമര്‍ശങ്ങള്‍ക്ക് നേതാക്കളുടെ മറുപടി. കോൺഗ്രസിന് വേണ്ടി അടുത്ത ദിവസങ്ങളില്‍മുതിര്‍ന്ന നേതാക്കൾ പ്രചാരണത്തിന് ഇറങ്ങും. പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ചയും രാഹുൽ ഗാന്ധി ബുധനാഴ്ചയും റോഡ് ഷോ നടത്തും.