LiveTV

Live

National

ചൈനയില്‍ നിന്നുള്ള ഇന്ത്യക്കാരുമായുള്ള രണ്ടാമത്തെ സംഘം ഡല്‍ഹിയിലെത്തി

323 പേരാണ് രണ്ടാം സംഘത്തിലുള്ളത്

ചൈനയില്‍ നിന്നുള്ള ഇന്ത്യക്കാരുമായുള്ള രണ്ടാമത്തെ സംഘം ഡല്‍ഹിയിലെത്തി

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിയ ഇന്ത്യാക്കാരുടെ രണ്ടാമത്തെ സംഘവും എത്തി. 323 ഇന്ത്യാക്കാരും 7 മാൽദീവ്സ് നിവാസികളുമാണ് രാവിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിയത്. ഇവരെ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം ഹരിയാനയിലെ ചൌല ITBP ക്യാമ്പിലേക്കും മനേസർ സൈനിക കേന്ദ്രത്തിലേക്കുമായി മാറ്റി.

14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം സ്വദേശങ്ങളിലേക്ക് വിടും.രോഗ ബാധ സ്ഥിരീകരിച്ചാല്‍ ഡല്‍ഹിയിലെ ആശുപത്രികളിലേക്ക് കൊണ്ടുവരും. ഇന്നലെ 324 പേരെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു.42 മലയാളികള്‍ അടക്കം 211 വിദ്യാർഥികളും 3 കുട്ടികളും സംഘത്തില്‍ ഉണ്ടായിരുന്നു.ആവശ്യമെങ്കില്‍ വീണ്ടും എയര്‍ ഇന്ത്യ വിമാനം ചൈനയിലേക്കയക്കും.

ഇതുവരെ 14,000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തി.