LiveTV

Live

National
live

ബജറ്റ് 2020: കാര്‍ഷിക മേഖലക്ക് 2.83 ലക്ഷം കോടി, 16 ഇന പദ്ധതി

വിലക്കയറ്റം നിയന്ത്രിച്ചു നിർത്താൻ കേന്ദ്ര സർക്കാറിനു കഴിഞ്ഞുവെന്ന് അവകാശവാദം

ബജറ്റ് 2020: കാര്‍ഷിക മേഖലക്ക് 2.83 ലക്ഷം കോടി, 16 ഇന പദ്ധതി

ബജറ്റ് വായന ധനമന്ത്രി അവസാനിപ്പിച്ചു. ലോക്സഭ തിങ്കളാഴ്ചത്തേക്കു പിരിയുന്നതായി ലോക്സഭാ സ്പീക്കർ ഓം ബിർല അറിയിച്ചു

Last updated

15 ലക്ഷം വരുമാനമുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവുകള്‍ കൂടാതെ 78,000 രൂപയുടെ നേട്ടം

Summary

ആദായനികുതി ഇളവിലൂടെ 15 ലക്ഷം വരുമാനമുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവുകള്‍ കൂടാതെ 78,000 രൂപയുടെ നേട്ടം

Last updated

ബാങ്ക് നിയമനത്തിന് പൊതുപരീക്ഷ നടത്തും

Summary

പൊതുമേഖലാ ബാങ്കുകളിലെ നോണ്‍ ഗസറ്റഡ് പോസ്റ്റുകളിലെ നിയമനത്തിനാണ്. ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ നടത്തും. ദേശീയതലത്തില്‍ സ്വതന്ത്ര റിക്രൂട്ട്മെന്റ് ഏജന്‍സി സ്ഥാപിക്കുമെന്നും നിർമല പറഞ്ഞു. എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ സ്ഥാപിക്കും.

Last updated

ആധാര്‍ സമര്‍പ്പിച്ചാല്‍ പാന്‍ കാര്‍ഡ് ലഭ്യമാക്കും. കൂടുതല്‍ രേഖകള്‍ നല്‍കേണ്ടതില്ല

Last updated

പശ്ചാത്തല മേഖലയിലെ വിദേശ നിക്ഷേപത്തിന് 100 ശതമാനം നികുതി ഇളവ്

Last updated

20-21 വളര്‍ച്ചാ നിരക്ക് 10 ശതമാനം

Summary

2020-21ല്‍ വളര്‍ച്ച നിരക്ക് 10 ശതമാനമാകുമെന്ന് ധനമന്ത്രി

Last updated

എല്‍.ഐ.സിയിലെ ഓഹരി വിറ്റൊഴിക്കും

Summary

എൽഐസിയുടെ ഓഹരി വിൽപന ഈ വർഷം തുടങ്ങും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ 2.1 ലക്ഷം കോടി രൂപ ലക്ഷ്യം.

Last updated

ആദായ നികുതിയില്‍ ഇളവ്

Summary

അഞ്ചുലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. 5-7.5 ലക്ഷം വരുമാനമുള്ളവര്‍ക്ക് പത്തു ശതമാനം പ്രത്യക്ഷ നികുതി. 7.5-10ലക്ഷം വരുമാനമുള്ളവര്‍ക്ക് 15 ശതമാനവും 10-12.5 ലക്ഷം വരുമാനമുള്ളവര്‍ക്ക് 20 ശതമാനവും 12.5 ലക്ഷം മുതൽ 15 ലക്ഷം വരെ 25 ശതമാനമാകും നികുതി. പതിനഞ്ച് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് ഇളവില്ല.

Last updated

3.5 ആയി ധനക്കമ്മി കുറക്കും

Last updated

ബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതി വന്‍ വിജയമെന്ന് ധനമന്ത്രി. സ്‌കൂള്‍ പ്രവേശനത്തില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ മറികടന്നു.

Last updated

ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമെന്ന് ധനമന്ത്രി

Summary

5 ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് ഡപ്പോസിറ്റ് ഇൻഷുറൻസ് ഏർപ്പെടുത്തും

Last updated

ബാങ്കിതര സ്ഥാപനങ്ങള്‍ക്കും ഹൌസിങ് കോര്‍പ്പറേഷനുകള്‍ക്കും ധനലഭ്യത ഉറപ്പാക്കും

Last updated

കോര്‍പ്പറേറ്റ് ബോണ്ടുകളിലെ വിദേശ നിക്ഷേപം 15 ശതമാനമാക്കും

Last updated

എല്ലാ ജില്ലകളിലും കോമണ്‍ എലിജിബിലിറ്റി ടെസ്റ്റിനായി പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കും

Last updated

പരിസ്ഥിതി സൌഹൃദ ഊര്‍ജമേഖലക്ക് 4400 കോടി

Last updated

ജി20 അധ്യക്ഷ പദവിക്കായി 100 കോടി

Last updated

കശ്മീര്‍ വികസനത്തിനായി പ്രത്യേക പദ്ധതി

Summary

5958 കോടി ലഡാക്ക് വികനസത്തിന്,  3745 കോടി കശ്മീര്‍ വികസനത്തിന്

Last updated

ടൂറിസം വികസനത്തിന് സംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായം നൽകും

Summary

2500 കോടി ടൂറിസം മേഖലക്ക്. 3150 കോടി സാംസ്കാരിക മേഖലക്ക്. മാരിടൈം മ്യൂസിയം അഹ്മദാബാദില്‍ സ്ഥാപിക്കും. ട്രൈബല്‍ മ്യൂസിയം ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ സ്ഥാപിക്കും. അഞ്ചു പൌരാണിക മേഖലകളില്‍ മ്യൂസിയം.

Last updated

പട്ടിക ജാതി, പിന്നാക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി 85000 കോടി, പട്ടിക വർഗ വികസനത്തിന് 53700 കോടി

Last updated

സ്വകാര്യ ഡേറ്റാ സെന്റർ പാർക്കുകൾ രാജ്യത്തുടനീളം സ്ഥാപിക്കും. ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ ഒപ്ടിക്കൽ ഫൈബർ കേബിളുകൾ വഴി ഇന്റര്‍നെറ്റ്

Last updated

വൈദ്യുതി വിതരണം പ്രീപെയ്ഡ് മീറ്റർ വഴി ആക്കും

വൈദ്യുതി വിതരണം പ്രീപെയ്ഡ് മീറ്റർ വഴിയാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകും. ഇതുവഴി ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള വിതരണക്കാരനെ തെരഞ്ഞെടുക്കാൻ കഴിയും.

Last updated

2024-ഓടെ 100 വിമാനത്താവളങ്ങൾ കൂടി സ്ഥാപിക്കും

Last updated

റെയിൽപാളങ്ങൾ ഉപയോഗപ്പെടുത്തി സൗരോർജ പദ്ധതി

550 റെയിൽവേ സ്റ്റേഷനുകളിൽ വൈഫൈ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് വർധിപ്പിക്കും. റെയിൽവേ പാളങ്ങളിലും റെയിൽവേ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും സൗരോർജ പദ്ധതി നടപ്പിലാക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കാൻ തേജസ് മാതൃകയിൽ കൂടുതൽ തീവണ്ടികൾ,

Last updated

ഡൽഹി-മുംബൈ എക്‌സ്പ്രസ് ഹൈവേ 2023-ൽ പൂർത്തിയാകും, ചെന്നൈ-ബെംഗളുരു എക്‌സ്പ്രസ് ഹൈവേ നിർമിക്കും

Last updated

സർക്കാർ തലത്തിലുള്ള എല്ലാ അടിസ്ഥാന സൗകര്യ ഏജൻസികളും യുവാക്കൾക്ക് കൂടുതൽ അവസരം നൽകും

Last updated

അഞ്ച് പുതിയ സ്മാർട്ട് സിറ്റികൾ; വ്യവസായ മേഖലക്ക് 27300 കോടി

Last updated

ആഭ്യന്തര മേഖലയിൽ ഇലക്ട്രോണിക് ഉൽപ്പാദനം വർധിപ്പിക്കും

മൊബൈൽ ഫോണുകളുടെയും സമാന ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉൽപ്പാദനം ആഭ്യന്തര മേഖലയിൽ വർധിപ്പിക്കും. ഇതിനായി നിക്ഷേപങ്ങൾ സ്വീകരിക്കും. ഇതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

Last updated

വിദ്യാഭ്യാസ മേഖളക്ക് 99300 കോടി, നൈപുണ്യ വികസനത്തിന് 30000 കോടി 

Last updated

പൊലീസ്, ഫോറന്‍സിക് യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കും

Last updated

പഠനം കഴിഞ്ഞിറങ്ങിയ എഞ്ചിനീയര്‍മാര്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്

പുതിയ വിദ്യാഭ്യാസ പദ്ധതി ഉടന്‍ പ്രഖ്യാപിക്കും. വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനായി വിദേശ നിക്ഷേപം സ്വീകരിക്കും. പഠനം കഴിഞ്ഞിറങ്ങുന്ന എഞ്ചിനീയര്‍മാര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പ് അവസരം നല്‍കും.

Last updated

69000 കോടി ആരോഗ്യമേഖലക്ക്

2025 ഓടെ ക്ഷയരോഗ നിര്‍മാര്‍ജനം സാധ്യമാക്കും. 69000 കോടി ആരോഗ്യമേഖലക്ക്. 120 ജില്ലകളില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി.

Last updated

2.83 ലക്ഷം കോടി രൂപ കാര്‍ഷിക മേഖലക്ക്

Last updated

500 ഫിഷ് ഫാര്‍മര്‍ ഓര്‍ഗനൈസേഷന്‍

മത്സ്യ കൃഷി രംഗത്ത് യുവാക്കള്‍ക്ക് കൂടുതല്‍ അവസരമൊരുക്കും. 500 ഫിഷ് ഫാര്‍മര്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കും. മത്സ്യകൃഷി ഉല്‍പ്പാദനം 200 ലക്ഷം ടണ്‍ ആക്കി ഉയര്‍ത്തും.

Last updated

കാര്‍ഷിക വിളകള്‍ക്കായി പ്രത്യേക റെയില്‍, വിമാന പദ്ധതികള്‍

നബാര്‍ഡിന്റെയും മുദ്രയും സഹായത്തോടെ കാര്‍ഷിക മേഖലയില്‍ ഇടപെടാന്‍ വനിതകള്‍ക്ക് അവസരമൊരുക്കും. കാര്‍ഷിക വിളകളുടെ നീക്കത്തിനായി കിസാന്‍ റെയില്‍ സ്ഥാപിക്കും. ശീതീകരിച്ച തീവണ്ടികള്‍ ഇതിനായി കൊണ്ടുവരും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കു വേണ്ടി ദേശീയ, അന്തര്‍ദേശീയ റൂട്ടുകളില്‍ കൃഷി ഉഡാന്‍ വിമാനം.

Last updated

കർഷകരുടെ വരുമാനം ഇരട്ടിയാക്കും; 15ലക്ഷം പേര്‍ക്ക് കാര്‍ഷിക വായ്പ

കാർഷിക മേഖലക്ക് 16 ഇന പദ്ധതി. തരിശ് ഭൂമിയിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാനും അതുവഴി വരുമാനമുണ്ടാക്കാനും കർഷകരെ സഹായിക്കും. രാസവളത്തിന്റെ ഉപയോഗം കുറച്ച് വിള വർധിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കും.

Last updated

"2020 ഏപ്രിൽ മുതൽ നികുതിവരുമാനം സംവിധാനം ലളിതമാക്കും"

സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഭദ്രമെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമൻ. 'ജി.എസ്.ടി രാജ്യ ചരിത്രത്തിലെ വഴിത്തിരിവായി. വിലക്കയറ്റം നിയന്ത്രിച്ചു നിർത്താൻ കേന്ദ്ര സർക്കാറിനു കഴിഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 16 കോടി പുതിയ നികുതിദായകരെ സൃഷ്ടിച്ചു. ജി.എസ്.ടി രാജ്യത്തെ കുടുംബങ്ങൾക്ക് 4000 രൂപയുടെ അധിക നേട്ടമുണ്ടാക്കി.

2020 ഏപ്രിൽ മുതൽ നികുതിവരുമാനം സംവിധാനം ലളിതമാക്കും.

Last updated