LiveTV

Live

National

സാധാരണക്കാര്‍ക്ക്  പ്രതീക്ഷയില്ലാതെ മോദി സര്‍ക്കാറിന്‍റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ്

സാമ്പത്തിത്തിക മാന്ദ്യം മറികടക്കാനുള്ള പരിപാടികളോ പ്രഖ്യാപിക്കാതെയാതെയാണ് ധനമന്ത്രി നിര്‍മ്മറലാ സീതാരാമന്‍ ബജറ്റവതരിപ്പിച്ചത്

സാധാരണക്കാര്‍ക്ക്  പ്രതീക്ഷയില്ലാതെ മോദി സര്‍ക്കാറിന്‍റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ്

പുതിയ പദ്ധതികളോ സാമ്പത്തിത്തിക മാന്ദ്യം മറികടക്കാനുള്ള പരിപാടികളോ പ്രഖ്യാപിക്കാതെ മോദി സര്‍ക്കാറിന്‍റെ ആദ്യ സമ്പൂ‌ര്‍ണ ബജറ്റ്. കോര്‍പറേറ്റുകള്‍ക്കും സ്വകാര്യവത്കരണത്തിനും സഹായകരമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച ധനമന്ത്രി എല്‍.ഐ.സിയില്‍ ഓഹരി വിറ്റഴിക്കല്‍ പ്രഖ്യാപിച്ചു. പ്രത്യാശ, സമൃദ്ധി, കരുതല്‍ - ഈ മൂന്ന് ആശയങ്ങളിലൂന്നിയാണ് രണ്ടാം മോദി സര്‍ക്കാറിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്. വളര്‍ച്ചയുടെ പ്രതീക്ഷകള്‍ പങ്കുവക്കുന്ന ആദ്യ വിഭാഗത്തില്‍ കൃഷി, ജലം, വിദ്യാഭ്യാസം ക്ഷേമം എന്നിവക്ക് പണം വകയിരുത്തി. കാര്‍ഷികോത്പന്നങ്ങളുടെ വിപണനത്തിന് ട്രെയിന്‍, വിമാന സര്‍വീസ് പദ്ധതികള്‍ നടപ്പാക്കും.

സ്കില്‍ ഡവലപ്മെന്‍റിന് 3,000 കോടി വകയിരുത്തി. വിദ്യാഭ്യാസ മേഖലയില്‍ 99,300 കോടി നീക്കിവച്ചു. എല്ലാവര്‍ക്കും സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമിടുന്ന രണ്ടാം വിഭാഗത്തില്‍ 27,300 കോടി രൂപ വാണിജ്യ വ്യവസായ മേഖലക്ക് നീക്കിവച്ചു. അടിസ്ഥാന സൌകര്യ വികസനത്തിന് 103 ലക്ഷം കോടി രൂപ അനുവദിച്ചു. സ്വകാര്യ തീവണ്ടീകള്‍ വര്‍ധിപ്പിക്കും. നാലു വര്‍ഷത്തിനിടെ 100 പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, ടൂറിസം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവക്കാണ് കരുതല്‍ എന്ന വിഭാഗത്തില്‍ പണം വകയിരുത്തിയത്. സ്ത്രീ വിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റം അവകാശപ്പെട്ട ധനമന്ത്രി വിവിധ സാമൂഹിക വിഭാഗങ്ങളുടെ ക്ഷേമത്തിനായി 1.82 ലക്ഷം കോടി അനുവദിച്ചു.