LiveTV

Live

National

ജാമിഅക്ക് പിന്നാലെ ഷഹീന്‍ ബാഗിലും സമരക്കാര്‍ക്ക് നേരെ വെടിവെപ്പ്

ഷഹീന്‍ബാഗിലെ സമരവേദിക്ക് സമീപമാണ് യുവാവ് വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്

ജാമിഅക്ക് പിന്നാലെ ഷഹീന്‍ ബാഗിലും സമരക്കാര്‍ക്ക് നേരെ വെടിവെപ്പ്

ഡല്‍ഹി ഷഹീന്‍ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കു നേരെ വെടിവെയ്പ്പ്. ഷഹീന്‍ബാഗിലെ സമരവേദിക്ക് സമീപമാണ് യുവാവ് വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. വെടിയുതിര്‍ത്ത യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കു നേരെയും സമാനമായ രീതിയില്‍ മറ്റൊരു അക്രമി വെടിയുതിര്‍ത്തിരുന്നു.

രാംഭക്ത് ഗോപാലെന്നയാളായിരുന്നു അന്ന് വെടിയുതിര്‍ത്തത്. സ്വാതന്ത്ര്യം വേണമെങ്കില്‍ അടുത്തേക്ക് വരാൻ ആക്രോശിച്ച അക്രമി വെടിവെക്കുകയായിരുന്നു. വെടിവെപ്പിൽ സർവകലാശാല ജേര്‍ണലിസം വിദ്യാർഥി ഷാദാബ് ആലമിന് പരിക്കേറ്റിരുന്നു.

സർവകലാശാലയുടെ പ്രധാന കവാടത്തിന് ഒരു കിലോമീറ്ററപ്പുറത്തായി നിലയുറപ്പിച്ച പൊലീസിന് തൊട്ടുമുമ്പിലായിരുന്നു പൊടുന്നനെ രാംഭക്ത് ഗോപാൽ തോക്കുമായി പ്രത്യക്ഷപ്പെട്ടത്. സ്വാതന്ത്ര്യം വേണമെങ്കില്‍ ഇങ്ങോട്ടുവായെന്ന് സമരക്കാർക്ക് നേരെ തോക്കുവീശി ആക്രോശം. പിന്നിൽ പൊലീസ് നോക്കിനിൽക്കെ ഇയാളെ തടയാനെത്തിയ വിദ്യാർഥിക്ക് നേരെ രാംഭക്തി വെടിവെക്കുകയായിരുന്നു.