LiveTV

Live

National

ആദായ നികുതി കുറച്ചു, പക്ഷേ കുറച്ചില്ല

ഒറ്റനോട്ടത്തില്‍ ഇടത്തരക്കാര്‍ക്ക് ആശ്വാസകരമാകുമെന്ന് തോന്നിപ്പിക്കുന്ന ആദായ നികുതി ഇളവ് ഫലത്തില്‍ കാര്യമായ ആശ്വാസം നല്‍കില്ല...

ആദായ നികുതി കുറച്ചു, പക്ഷേ കുറച്ചില്ല

ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിക്കുകയും ഒറ്റ നോട്ടത്തില്‍ നികുതി കുറച്ചുവെന്ന് തോന്നിപ്പിക്കുന്ന സൂത്രവിദ്യയാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ പുതുക്കിയ കുറഞ്ഞ നികുതി സ്ലാബുകളിലേക്ക് മാറുന്നവര്‍ക്ക് നികുതി ഇളവുകള്‍ യാതൊന്നു ലഭിക്കില്ല. അതുകൊണ്ടു കൂടിയാണ് പുതിയതും പഴയതുമായ രണ്ട് രീതികളില്‍ ആദായ നികുതി അടക്കാമെന്ന് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയത്.

നൂറ് പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്ന് ബജറ്റ്
Also Read

നൂറ് പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്ന് ബജറ്റ്

രണ്ടര ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ നികുതി നല്‍കേണ്ടതില്ല. രണ്ടര മുതല്‍ അഞ്ച് ലക്ഷം വരെ നേരത്തെയുണ്ടായിരുന്ന അഞ്ച് ശതമാനം തന്നെ നല്‍കണം. അഞ്ച് ലക്ഷം മുതല്‍ 7.5 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരുടെ നികുതി 20 ശതമാനത്തില്‍ നിന്നും പത്താക്കി കുറച്ചു. 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ളവര്‍ നിലവില്‍ നല്‍കുന്ന 20 ശതമാനം നികുതി 15 ശതമാനമാക്കിയും 10 ലക്ഷം 12.5 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി 20 ശതമാനമാക്കിയും കുറച്ചു. നിലവില്‍ 1012.5 ലക്ഷം വരുമാനമുള്ളവര്‍ 30 ശതമാനമാണ് നികുതി നല്‍കിയിരുന്നത്.

ബജറ്റില്‍ നികുതി ഇളവിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം
ബജറ്റില്‍ നികുതി ഇളവിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം
ആദായ നികുതി അടക്കാന്‍ കഴിയുന്ന രണ്ട് നിരക്കുകള്‍
ആദായ നികുതി അടക്കാന്‍ കഴിയുന്ന രണ്ട് നിരക്കുകള്‍

12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി അഞ്ച് ശതമാനം കുറച്ച് 25 ശതമാനമാക്കി. അതേസമയം 15 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ ഇപ്പോഴുള്ള നിരക്കായ 30 ശതമാനം തന്നെ നികുതി നല്‍കണം. അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനം വരെ കുറച്ചാണ് പുതുക്കിയ ആദായ നികുതി സ്ലാബുകളിലെ നികുതി നിരക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ബജറ്റ് 2020: കാര്‍ഷിക മേഖലക്ക് 2.83 ലക്ഷം കോടി, 16 ഇന പദ്ധതി
Also Read

ബജറ്റ് 2020: കാര്‍ഷിക മേഖലക്ക് 2.83 ലക്ഷം കോടി, 16 ഇന പദ്ധതി

ഇനിയാണ് ധനമന്ത്രിയുടെ കണക്കിലെ കളി. നികുതിദായകര്‍ക്ക് പഴയ നിരക്കിലും പുതിയ നിരക്കിലും നികുതി അടക്കാമെന്നും പുതിയ കുറഞ്ഞ നിരക്കില്‍ അടക്കുന്നവര്‍ക്ക് ഇളവുകളൊന്നും ലഭിക്കില്ലെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കുന്നു.

നികുതി വ്യവസ്ഥ ലളിതമാക്കുന്നുവെന്നതിന്റെ പേരില്‍ നേരത്തെയുണ്ടായിരുന്ന നൂറിലേറെ നികുതി ഇളവുകളില്‍ 70 എണ്ണം എടുത്തു കളയുകയും ചെയ്തിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ഇടത്തരക്കാര്‍ക്ക് ആശ്വാസകരമാകുമെന്ന് തോന്നിപ്പിക്കുന്ന ആദായ നികുതി ഇളവിന്റെ പ്രഖ്യാപനത്തില്‍ ഈയൊരു കാണാചരട് കൂടിയുണ്ട്.