LiveTV

Live

National

അറസ്റ്റിലായ കഫീല്‍ ഖാന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റില്‍; മധുര ജയിലിലേക്ക് മാറ്റി

അറസ്റ്റിലായ കഫീല്‍ ഖാന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റില്‍; മധുര ജയിലിലേക്ക് മാറ്റി

പൗരത്വ നിയമത്തിനെതിരായ പ്രസംഗത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ആശുപത്രിയിലെ കുട്ടികളുടെ സ്പെഷ്യലിസ്റ്റ് കഫീല്‍ ഖാനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്ത് മധുര ജയിലിലേക്ക് മാറ്റി. ഡിസംബര്‍ 14ന് അലീഗഡ് മുസ്‍ലിം സര്‍വകലാശാലയില്‍‌ വെച്ച് നടത്തിയ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സംഗമത്തിലാണ് കഫീല്‍ ഖാന്‍ കേസിനാധാരമായ വിവാദ പ്രസംഗം നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ആക്ഷേപകരമായ പ്രസംഗം നടത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അധികൃതര്‍ പറയുന്നു. ഫെബ്രുവരി എട്ടിന് നടക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തതെന്ന് കഫീല്‍ ഖാന്റെ സഹോദരന്‍ ആദില്‍ ഖാന്‍ കുറ്റപ്പെടുത്തി.

ഡോ. കഫീല്‍ ഖാന്‍ മുംബൈയില്‍ അറസ്റ്റില്‍
Also Read

ഡോ. കഫീല്‍ ഖാന്‍ മുംബൈയില്‍ അറസ്റ്റില്‍

അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ അലീഗഡ് ജയിലില്‍ പ്രവേശിപ്പിച്ചിരുന്ന കഫീല്‍ ഖാനെ തൊട്ടടുത്ത മണിക്കൂറില്‍ തന്നെ മധുര ജയിലിലേക്ക് മാറ്റിയതായി ജയിലുദ്യോഗസ്ഥര്‍ അറിയിച്ചു.

‘’യു.പി പൊലീസ് എന്നെ കൊല്ലും’’; അറസ്റ്റിലായ കഫീല്‍ ഖാന്‍ കോടതിയില്‍ പറഞ്ഞത് ഇങ്ങനെ...
Also Read

‘’യു.പി പൊലീസ് എന്നെ കൊല്ലും’’; അറസ്റ്റിലായ കഫീല്‍ ഖാന്‍ കോടതിയില്‍ പറഞ്ഞത് ഇങ്ങനെ...

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 60 ഓളം കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടര്‍ന്നാണ് ഡോ. കഫീല്‍ ഖാനെ രാജ്യം അറിഞ്ഞത്. അന്ന് സ്വന്തം നിലയ്ക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ കഫീല്‍ ഖാന്‍ പക്ഷേ, സംഭവത്തിന്‌ പിന്നാലെ 9 മാസത്തോളം സസ്പെന്‍ഷനിലായി ജയിലിലായിരുന്നു.