LiveTV

Live

National

നിര്‍മല സീതാരാമന് ദേഹാസ്വാസ്ഥ്യം; ബജറ്റ് അവതരണം പൂര്‍ത്തിയാക്കാനായില്ല 

ചരിത്രത്തിലെ ഏറ്റവും നീണ്ട ബജറ്റ് പ്രസംഗങ്ങളിലൊന്നാണിത്

നിര്‍മല സീതാരാമന് ദേഹാസ്വാസ്ഥ്യം;  ബജറ്റ് അവതരണം പൂര്‍ത്തിയാക്കാനായില്ല 

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് ബജറ്റവതരണം പൂര്‍ത്തിയാക്കാനായില്ല. രണ്ട് പേജ് അവശേഷിക്കെയാണ് ബജറ്റവതരണം അവസാനിപ്പിക്കുന്നതായി അവര്‍ വ്യക്തമാക്കിയത്. രണ്ട് മണിക്കൂര്‍ നാല്‍പ്പത് മിനിറ്റ് നീണ്ട ശേഷമാണ് അവര്‍ ബജറ്റവതരണം നിര്‍ത്തിയത്. ചരിത്രത്തിലെ ഏറ്റവും നീണ്ട ബജറ്റ് പ്രസംഗങ്ങളിലൊന്നാണിത്. ആദായനികുതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച ശേഷം, അടുത്ത മേഖലയിലേക്ക് കടക്കാനിരിക്കെയാണ് അവര്‍ പ്രസംഗം അവസാനിപ്പിച്ചത്.

തുടര്‍ന്ന് നെറ്റിയില്‍ വിരലമര്‍ത്തി അല്‍പസമയം അവര്‍ നിന്നു. സഭാ സ്റ്റാഫ് കുടിക്കാന്‍ വെള്ളം നല്‍കി. അല്‍പസമയം അവര്‍ സംസാരിക്കാതെ നിന്നു. തുടര്‍ന്ന് അല്‍പസമയം കൂടി അവര്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അങ്ങനെ രണ്ട് പേജ് ബാക്കി നില്‍ക്കേ, അവര്‍ ബജറ്റവതരണം അവസാനിപ്പിച്ചു. ബാക്കിയുള്ളവ രേഖകളില്‍ തന്നെ നിലനില്‍ക്കുമെന്നും അംഗങ്ങള്‍ക്ക് വായിച്ച് മനസ്സിലാക്കാമെന്നും സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.