LiveTV

Live

National

‘രാജ്യ ദ്രോഹികളെ വെടിവെക്കൂ’ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്താന്‍ ഡല്‍ഹി പൊലീസിന്റെ അനുമതി

‘രാജ്യ ദ്രോഹികളെ വെടിവെക്കൂ’ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്താന്‍ ഡല്‍ഹി പൊലീസിന്റെ അനുമതി

ജാമിഅ, ഷഹീന്‍ബാഗ് സമരക്കാര്‍ക്ക് നേരെ തുടര്‍ച്ചയായി നടന്ന വെടിവെപ്പുകള്‍ക്ക് ശേഷവും ‘രാജ്യ ദ്രോഹികളെ വെടിവെക്കൂ’ എന്ന മുദ്രാവാക്യം മുഴക്കി പ്രകടനം നടത്താന്‍ ഡല്‍ഹി പൊലീസിന്റെ അനുമതി. മുന്‍ മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ സാകേത് ഗോഖലെയാണ് സമാനമായ ആവശ്യമുന്നയിച്ച് ഡല്‍ഹി പൊലീസിനെ സമീപിച്ചത്.

കേന്ദ്രസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ ഇതെ മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്നാണ് സാകേത് ഗോഖലെ തനിക്കും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസിന് അപേക്ഷ നല്‍കിയത്. സാകേതിന്റെ ആവശ്യം പരിശോധിച്ച ഡല്‍ഹി പൊലീസ് അനുമതി നല്‍കുകയാണ് ഏറ്റവും ഒടുവില്‍ ചെയ്തത്. അനുമതി നല്‍കുന്നതിന് മുമ്പായി റാലി നടത്തുന്നത് സി.എ.എക്കെതിരെയല്ലല്ലോ എന്ന് പല പ്രാവശ്യം തന്നോട് ചോദിച്ചതായി സാകേത് ഗോഖലെ പറയുന്നു. തനിക്ക് റാലി സംഘടിപ്പിക്കാന്‍ ഒരു പദ്ധതിയുമില്ലായിരുന്നെന്നും ഇങ്ങനെയൊരു മോശം അനുമതി നല്‍കുമ്പോള്‍ പൊലീസ് എന്തായിരിക്കും ചിന്തിക്കുന്നതെന്നും ഇതെങ്ങനെയാണ് ശരിയാകുന്നതെന്നും സാകേത് ട്വിറ്ററിലൂടെ ചോദിച്ചു. ഡല്‍ഹി പൊലീസ് നല്‍കിയ രേഖാമൂലമുള്ള അനുമതിയുമായി കോടതിയെ സമീപിക്കാനാണ് സാകേത് ഗോഖലെയുടെ തീരുമാനം.