LiveTV

Live

National

‘എല്ലാ മാധ്യമങ്ങളിലൂടെയും മാപ്പ് പറയണം, 25 ലക്ഷം നഷ്ടപരിഹാരം വേണം’; ഇന്‍ഡിഗോക്ക് വക്കീല്‍ നോട്ടീസ് അയച്ച് കുനാല്‍ കമ്ര

‘എല്ലാ മാധ്യമങ്ങളിലൂടെയും മാപ്പ് പറയണം, 25 ലക്ഷം നഷ്ടപരിഹാരം വേണം’; ഇന്‍ഡിഗോക്ക് വക്കീല്‍ നോട്ടീസ് അയച്ച് കുനാല്‍ കമ്ര

മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയെ അപമാനിച്ചെന്ന് ആരോപിച്ച് യാത്രവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. ഇന്‍ഡിഗോ എയര്‍ലൈന്‍സ് തനിക്ക് വിലക്കേര്‍പ്പെടുത്തിയതിന് എല്ലാ സംവിധാനങ്ങളിലൂടെയും മാപ്പ് പറയണമെന്നും യാത്രനിരോധനം നീക്കണമെന്നും 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും കുനാല്‍ കമ്ര വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. ഇന്‍ഡിഗോക്ക് പിന്നാലെ എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ വിമാനക്കമ്പനികളും കമ്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ആറുമാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയുടെ നടപടിയെ മറ്റ് എയര്‍ലൈന്‍സുകളും മാതൃകയാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ആവശ്യപ്പെടുകയും ചെയ്തു.

കുനാല്‍ കമ്ര നല്‍കിയ വക്കീല്‍ നോട്ടീസിലെ പ്രസക്ത ഭാഗം
കുനാല്‍ കമ്ര നല്‍കിയ വക്കീല്‍ നോട്ടീസിലെ പ്രസക്ത ഭാഗം

താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ക്കും വേദനക്കുമാണ് 25 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്നും പത്രദൃശ്യമാധ്യമങ്ങളിലൂടെയും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലൂടെയും തന്നോട് മാപ്പ് പറയണമെന്നും നോട്ടീസില്‍ പറയുന്നു. ഇത് സംബന്ധിച്ച നിയമപോരാട്ടത്തില്‍ എല്ലാവരുടെയും പിന്തുണയും കുനാല്‍ കമ്ര ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു. ഭരണഘടനയെ പിന്തുണയ്ക്കാന്‍ സമൂഹത്തില്‍ നിരവധി നല്ല മനുഷ്യരുണ്ട്. അതുകൊണ്ട് കലാകാരന്‍മാര്‍ ഭയപ്പെടേണ്ടതില്ലെന്നും കുനാല്‍ കമ്ര പറഞ്ഞു.