LiveTV

Live

National

കർഷക പ്രതിസന്ധി പരിഹരിക്കാന്‍ 16 ഇന പദ്ധതിയുമായി കേന്ദ്ര ബജറ്റ്; ഉൽപ്പന്നങ്ങൾ അയയ്ക്കാൻ കിസാൻ റെയിൽ

മൂ​ന്ന് തൂ​ണു​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ജ​റ്റെ​ന്ന് പറഞ്ഞാണ് കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ബജറ്റവതരണം തുടങ്ങിയത്

കർഷക പ്രതിസന്ധി പരിഹരിക്കാന്‍ 16 ഇന പദ്ധതിയുമായി കേന്ദ്ര ബജറ്റ്; ഉൽപ്പന്നങ്ങൾ അയയ്ക്കാൻ കിസാൻ റെയിൽ

കർഷകർക്ക് ബജറ്റ് സഹാകരമാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 16 ഇന പദ്ധതിയാണ് കർഷകർക്കായി പ്രഖ്യാപിച്ചത്. ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം ര​ണ്ട് വ​ർ​ഷം​കൊ​ണ്ട് ഇ​ര​ട്ടി​യാ​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ക​ർ​ഷ​ക​ർ​ക്കാ​യി കി​സാ​ൻ റെ​യി​ൽ പ​ദ്ധ​തി​യും ട്രെ​യി​നു​ക​ളി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി പ്ര​ത്യേ​കം ബോ​ഗി​ക​ളും സീ​താ​രാ​മ​ൻ പ്ര​ഖ്യാ​പി​ച്ചു. അതിവേഗം ഉൽപ്പന്നങ്ങൾ അയയ്ക്കാൻ കിസാൻ റെയിൽ പദ്ധതിയും ആരംഭിക്കും. കൃഷിക്കാർക്കു വായ്പ നൽകുന്നതിനായി 15 ലക്ഷം കോടി രൂപ വകയിരുത്തും. 20 ലക്ഷം കർഷകർക്ക് സൗരോർജത്തിൽ പ്രവർത്തിക്കുന്ന പമ്പുകൾ സ്ഥാപിക്കാനാകും വിധം പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉഥാൻ മഹാഭിയാൻ(പിഎം കുസും) പ്രവർത്തനം വിപുലമാക്കും. ജലദൗർലഭ്യം നേരിടാൻ 100 ജില്ലകൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കും. തരിശുഭൂമിയിൽ സോളർ പവർ പ്ലാന്റുകൾ സ്ഥാപിക്കും.

എളുപ്പം കേടായി പോകുന്ന സാധനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് റെയില്‍വേയുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കും. കിസാന്‍ റെയില്‍ എന്ന പേരിലുളള പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുക. ട്രെയിനുകളില്‍ കര്‍ഷകര്‍ക്കായി കാര്‍ഷികോല്‍പ്പന്നങ്ങള്‍കൊണ്ടുപോകാന്‍ പ്രത്യേക കോച്ചുകള്‍ അനുവദിച്ചാണ് ഇത് യാഥാര്‍ത്ഥ്യമാക്കുക. ശീതികരിച്ച കോച്ചുകളാണ് അനുവദിക്കുക. ഇതിലൂടെ എളുപ്പം കേടാവുന്ന പച്ചക്കറികള്‍ ഉള്‍പ്പെടെയുളള ഉല്‍പ്പനങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്ന് നിര്‍മ്മല പറഞ്ഞു.

കര്‍ഷകര്‍ക്കായി രാജ്യാന്തര വിപണി ലക്ഷ്യമിട്ട് പ്രത്യേക പദ്ധതിക്കും രൂപം നല്‍കും. വ്യോമമേഖലയുടെ സഹകരണത്തോടെ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ക്ഷീരോല്‍പ്പാദനം മത്സ്യോല്‍പ്പാദനവും ഇരട്ടിയാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു.

മൂ​ന്ന് തൂ​ണു​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ജ​റ്റെ​ന്ന് പറഞ്ഞാണ് കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ബജറ്റവതരണം തുടങ്ങിയത്. സാ​മ്പ​ത്തി​ക മു​ന്നേ​റ്റം, ക​രു​ത​ൽ, ഉ​ന്ന​മ​ന​ത്തി​നു​ള്ള അ​ഭി​ലാ​ഷ ല​ക്ഷ്യം എ​ന്നി​വ​യാ​ണ് മൂ​ന്ന് തൂ​ണു​കളെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ വ്യക്തമാക്കി.