LiveTV

Live

National

യു.പിയിൽ കുട്ടികളെ ബന്ദിയാക്കിയ അക്രമിയുടെ ഭാര്യയെ നാട്ടുകാർ തല്ലികൊന്നു

കൊലക്കേസില്‍ പ്രതിയായി ജാമ്യത്തില്‍ ഇറങ്ങിയ സുഭാഷ് ബദ്ദാമി എന്നയാളാണ് ഇരുപതോളം കുട്ടികളെ ബന്ദികളാക്കിയത്.  

യു.പിയിൽ കുട്ടികളെ ബന്ദിയാക്കിയ അക്രമിയുടെ ഭാര്യയെ നാട്ടുകാർ തല്ലികൊന്നു

ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാര്‍ തല്ലികൊന്നു. 10 മണിക്കൂര്‍ നീണ്ട ഓപറേഷന് ശേഷം യുവാവിനെ വെടിവെച്ചുകൊന്നാണ് പൊലീസ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഇതിന് പിന്നാലെയായിരുന്നു നാട്ടുകാരുടെ ആക്രമണം.

കൊലക്കേസില്‍ പ്രതിയായി ജാമ്യത്തില്‍ ഇറങ്ങിയ സുഭാഷ് ബദ്ദാമി എന്നയാളാണ് ഇരുപതോളം കുട്ടികളെ ബന്ദികളാക്കിയത്. മകളുടെ പിറന്നാളെന്ന് പറഞ്ഞ് ക്ഷണിച്ച് വരുത്തിയ ശേഷം തോക്ക് ചൂണ്ടി കുട്ടികളെ ബന്ദികളാക്കുകയായിരുന്നു. 10 മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷം പ്രതിയെ കൊലപ്പെടുത്തിയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. കുട്ടികള്‍ സുരക്ഷിതരാണെന്ന് യു.പി അഡീ ചീഫ് സെക്രട്ടറി വ്യക്തമാക്കി.

കുട്ടികള്‍ മോചിതരായതിനെ തുടര്‍ന്ന് നാട്ടുകാര്‍ സുഭാഷിന്റെ ഭാര്യയെ ആക്രമിക്കുകയായിരുന്നു. പോലീസ് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഐ.ജിയുടെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷനിലൂടെയാണ് കുഞ്ഞുങ്ങളെ രക്ഷിച്ചത്. ദൗത്യത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.