LiveTV

Live

National

പ്രധാനമന്ത്രിയെ ‘കളിയാക്കി’ നാടകം; പ്ര​ധാ​നാ​ധ്യാ​പി​ക​യും ര​ക്ഷി​താ​വും രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തിന് അ​റ​സ്റ്റി​ൽ

നാ​ല്, അ​ഞ്ച്, ആ​റ് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച നാ​ട​കത്തിനെതിരെയാണ് സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയത്

പ്രധാനമന്ത്രിയെ ‘കളിയാക്കി’ നാടകം; പ്ര​ധാ​നാ​ധ്യാ​പി​ക​യും ര​ക്ഷി​താ​വും രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തിന് അ​റ​സ്റ്റി​ൽ

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സ്കൂ​ളി​ൽ നാ​ട​കം ക​ളി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക​യും ര​ക്ഷി​താ​വും അ​റ​സ്റ്റി​ൽ. നാ​ട​ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശം ക​ട​ന്നു​കൂ​ടി​യെ​ന്ന് ആ​രോ​പി​ച്ചാ​ണു പോ​ലീ​സി​ന്‍റെ ന​ട​പ​ടി. ക​ർ​ണാ​ട​ക ബി​ദാ​റി​ലെ ഷ​ഹീ​ൻ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ഫ​രീ​ദ ബീ​ഗം, വി​ദ്യാ​ർ​ഥി​ക​ളി​ലൊ​രാ​ളു​ടെ അ​മ്മ​യാ​യ അ​നു​ജ മി​ൻ​സ എ​ന്നി​വ​രെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്കൂ​ൾ ജീ​വ​ന​ക്കാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ചോ​ദ്യം​ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. സം​ഭ​വ​ത്തി​ൽ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. എന്നാല്‍ പൌരത്വ ഭേദഗതിക്കെതിരെ നാടകം കളിച്ചതിനെ കുട്ടികളെ ചോദ്യം ചെയ്ത പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായിട്ടുള്ളത്.

പ്രധാനമന്ത്രിയെ ‘കളിയാക്കി’ നാടകം; പ്ര​ധാ​നാ​ധ്യാ​പി​ക​യും ര​ക്ഷി​താ​വും രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തിന് അ​റ​സ്റ്റി​ൽ

ജ​നു​വ​രി ഇ​രു​പ​ത്താ​റി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നാ​ല്, അ​ഞ്ച്, ആ​റ് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച നാ​ട​കത്തിനെതിരെയാണ് സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളില്‍ നാടകം വൈറലായതോടെ സ്കൂളിനെതിരെ എ.ബി.വി.പി രംഗത്തെത്തി. സ്കൂളിലേക്ക് എ.ബി.വി.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പൗരത്വം തെളിയിക്കാനുള്ള രേഖകൾ ആരെങ്കിലും ചോദിച്ചാൽ അവരെ ചെരുപ്പുകൊണ്ട് അടിക്കണമെന്ന പരാമർശം നാടകത്തിലുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നതായാണ് വിവരം. സാമൂഹ്യ പ്രവർത്തകൻ നീലേഷ് രക്ഷ്യാൽ എന്നയാളാണ് പരാതി നൽകിയത്. സി.എ.എ, എൻ.ആർ.സി എന്നിവക്കെതിരെ അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിച്ചുവെന്നും. സ്‌കൂൾ അധികൃതർ നിർബന്ധിച്ച് കുട്ടികളെ കൊണ്ട് നാടകം ചെയ്യിപ്പിക്കുകയായിരുന്നുെവന്നും പരാതിയിൽ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും സി.എ.എ, എന്‍.ആര്‍.സി നടപ്പാക്കിയാല്‍ ഒരു വിഭാഗം രാജ്യം വിടേണ്ടിവരുമെന്ന തെറ്റായ സന്ദേശം പ്രചരിപ്പിച്ചുവെന്നുമായിരുന്നു പരാതി.