LiveTV

Live

National

‘സി.എ.എ ഗാന്ധിയുടെ സ്വപ്നം പൂര്‍ത്തിയാക്കി... രാജ്യത്ത് വികസന കുതിപ്പ്’; നയപ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞത്

സി.എ.എ വിഷയത്തില്‍ രാഷ്ട്രപതി നടത്തിയ പരാമര്‍ശത്തെ ഭരണപക്ഷം സ്വാഗതം ചെയ്തപ്പോള്‍ ഷെയിം വിളികളോടെയാണ് പ്രതിപക്ഷം നേരിട്ടത്.

‘സി.എ.എ ഗാന്ധിയുടെ സ്വപ്നം പൂര്‍ത്തിയാക്കി... രാജ്യത്ത് വികസന കുതിപ്പ്’; നയപ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞത്

പൗരത്വ ദേഭഗതി നിയമത്തെയും ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിനെയും പ്രശംസിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. സാമ്പത്തിക മേഖലയില്‍ രാജ്യം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് മൗനം പാലിച്ച രാഷ്ട്രപതി, അന്താരാഷ്ട്ര മേഖലയില്‍ ഇന്ത്യ കൂടുതല്‍ പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന് അവകാശപ്പെട്ടു. സി.എ.എ വിഷയത്തില്‍ രാഷ്ട്രപതി നടത്തിയ പരാമര്‍ശത്തെ ഭരണപക്ഷം സ്വാഗതം ചെയ്തപ്പോള്‍ ഷെയിം വിളികളോടെയാണ് പ്രതിപക്ഷം നേരിട്ടത്.

വിഭജനകാലത്ത് തന്നെ പാകിസ്ഥാനിലെ ഹിന്ദുക്കളോടും സിഖുകോരോടും ഇന്ത്യയിലേക്കു വരാന്‍ ഗാന്ധിജി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ സ്വപ്‌നമാണ് സി.എ.എ നിയമത്തിലൂടെ പൂവണിയുന്നതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് വ്യക്തമാക്കി. നങ്കാനാ സാഹിബില്‍ നടന്നത് പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേയെുള്ള ആക്രമണങ്ങളുടെ തെളിവായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന ജീവിത സൗകര്യങ്ങളും അവകാശങ്ങളും ലഭ്യമാക്കുന്നതിനാണ് തന്റെ സര്‍ക്കാര്‍ ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയത്. ഇന്ന് സംസ്ഥാനത്ത് ദ്രുതഗതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ഐ.ഐ.ടി, ഐ.ഐ.എം, ആള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പോലുള്ള സ്ഥാപനങ്ങളുടെ നിര്‍മ്മാനവും വന്‍കിട പദ്ധതികളും നടക്കുന്നുണ്ട്.

ഭീകരത ഗണ്യമായ അളവില്‍ കുറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും മികച്ച പുരോഗതി ദൃശ്യമാണ്. ബോഡോകളുമായി കേന്ദ്രവും അസമും ചേര്‍ന്നുണ്ടാക്കിയ കരാര്‍ പ്രശസംനീയമാണ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനത്തിനായാണ് സര്‍ക്കാര്‍ യത്‌നിക്കുന്നത്.

മുസ്‌ലിം വനിതകള്‍ക്കായി കൊണ്ടുവന്ന മുത്തലാഖ് നിരോധന നിയമം, ബാലികാ പീഡനത്തിന്റെ ശിക്ഷ കര്‍ശനമാക്കിയത്, ചിട്ടി ഫണ്ടുകള്‍ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവന്നത് മുതലായവ കോവിന്ദ് എടുത്തു പറഞ്ഞു. അയോധ്യാ വിഷയത്തില്‍ സുപ്രീംകോടതി വിധിക്കു ശേഷം രാജ്യം കാണിച്ച സംയമനത്തെ രാഷ്ട്രപതി അഭിനന്ദിച്ചു.