LiveTV

Live

National

അക്രമി പ്രകോപനപരമായ പോസ്റ്റുകള്‍ പിന്തുടര്‍ന്നിരുന്നു, ബജ്‍രംഗ് ദള്‍ പരിപാടിയി‍ല്‍ പങ്കെടുത്തിരുന്നതായും റിപ്പോര്‍ട്ട്

സംഭവ സമയത്ത് നിഷ്ക്രിയരായി നോക്കിനിന്ന ഡൽഹി പൊലീസിനെതിരെയും വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ വിമർശനമുന്നയിക്കുകയുണ്ടായി

അക്രമി പ്രകോപനപരമായ പോസ്റ്റുകള്‍ പിന്തുടര്‍ന്നിരുന്നു, ബജ്‍രംഗ് ദള്‍ പരിപാടിയി‍ല്‍ പങ്കെടുത്തിരുന്നതായും റിപ്പോര്‍ട്ട്

ജാമിഅ മില്ലിയ വിദ്യാർഥികൾ സംഘടിപ്പിച്ച പൗരത്വ വിരുദ്ധ പ്രതിഷേധത്തിനിടയിലേക്ക് ഹിന്ദുത്വവാദി രാംഭക്ത് ഗോപാൽ വെടിവെച്ചത് ആരുടെയും പ്രേരണകൊണ്ടല്ലെന്ന് പൊലീസ്. കഴിഞ്ഞ രണ്ടു വർഷമായി അക്രമി സോഷ്യൽ മീഡിയ വഴി പ്രകോപനപരമായ പോസ്റ്റുകൾ പിന്തുടർന്നിരുന്നതായും പൊലീസ് ആദ്യഘട്ട അന്വേഷണത്തിന് ശേഷം പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അക്രമി പ്രകോപനപരമായ പോസ്റ്റുകള്‍ പിന്തുടര്‍ന്നിരുന്നു, ബജ്‍രംഗ് ദള്‍ പരിപാടിയി‍ല്‍ പങ്കെടുത്തിരുന്നതായും റിപ്പോര്‍ട്ട്

കഴിഞ്ഞ വർഷം നവംബറിൽ ജേവാറിൽ സംഘടിപ്പിച്ച ബജ്‍രംഗ് ദൾ പരിപാടിയിൽ അക്രമി പങ്കെടുത്തിരുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അക്രമിയുടെ കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഒരു മാസത്തോളമായി അക്രമിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടിരുന്നതായി കുടുംബാംഗങ്ങളെ ഉദ്ധരിച്ച് പൊലീസ് പറയുന്നു. ഇയാൾ വീട്ടിലും അയൽപക്കങ്ങളിലും മുദ്രവാക്യങ്ങൾ വിളിച്ചു നടന്നിരുന്നതായും ബന്ധുക്കൾ അറിയിച്ചു.

സുഹൃത്തുക്കളെയും കൂട്ടി സി.എ.എ അനുകൂല റാലി സംഘടിപ്പിക്കാൻ വിഫലശ്രമം നടത്തിയിരുന്നു അക്രമി. ഒരു കൂട്ടുക്കാരന്റെ കയ്യിൽ നിന്നാണ് തോക്ക് ലഭിച്ചതെന്നും, തോക്ക് ഉപയോഗിച്ചുള്ള മുൻ പരിചയം ഇല്ലെന്നുമാണ് ഇയാൾ പറ‍ഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് തോക്ക് ലഭിച്ച ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അക്രമി പ്രകോപനപരമായ പോസ്റ്റുകള്‍ പിന്തുടര്‍ന്നിരുന്നു, ബജ്‍രംഗ് ദള്‍ പരിപാടിയി‍ല്‍ പങ്കെടുത്തിരുന്നതായും റിപ്പോര്‍ട്ട്

അക്രമി താനൊരു മെെനറാണെന്ന് അവകാശപ്പെട്ടതിനാൽ പ്രായം തെളിയിക്കുന്ന പരിശോധന നടത്താൻ കോടതിയിൽ നിന്നും അനുമതി വാങ്ങാനിരിക്കുകയാണ് അന്വേഷണ സംഘം. അതിനിടെ, ആക്രമണത്തിന്റെ പശ്ചാതലത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ബി.ജെ.പിക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയത്.

ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ വെടിവെക്കാൻ ഉത്തരവിട്ടുള്ള വിവാദ പ്രസംഗത്തിൽ പ്രചോദനമുൾകൊണ്ടാണ് ജാമിഅയിൽ വിദ്യാർഥികൾക്ക് നേരെ അക്രമി വെടിവെപ്പ് നടന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സംഭവ സമയത്ത് നിഷ്ക്രിയരായി നോക്കിനിന്ന ഡൽഹി പൊലീസിനെതിരെയും വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ വിമർശനമുന്നയിക്കുകയുണ്ടായി.