LiveTV

Live

National

വിലക്കിനെതിരെ ഇന്‍ഡിഗോ പൈലറ്റ്; അഭിവാദ്യമർപ്പിച്ച് കുനാൽ കംറ

വിമാനത്തിന്റെ പൈലറ്റ് എന്ന നിലയില്‍ തന്നോട് കാര്യങ്ങള്‍ അന്വേഷിക്കാതെ യാത്രക്കാരനെ വിലക്കിയ നടപടിയില്‍ എതിര്‍പ്പറിയിച്ച് പൈലറ്റ് മാനേജ്‌മെന്റിന് കത്തയച്ചിരുന്നു

വിലക്കിനെതിരെ ഇന്‍ഡിഗോ പൈലറ്റ്; അഭിവാദ്യമർപ്പിച്ച് കുനാൽ കംറ

തന്നെ പിന്തുണച്ച ഇൻഡിഗോ പൈലറ്റിന്​ അഭിവാദ്യവുമായി സ്​റ്റാൻഡ്​ അപ്പ്​ കോമഡിയൻ കുനാൽ കംറ. പൈലറ്റിന്​ ‘സലാം’ പറഞ്ഞുകൊണ്ട്​ കംറ ട്വീറ്റ്​​ ചെയ്​തു. മാധ്യമപ്രവർത്തകൻ അർണബ്​ ഗോസ്വാമിയെ ഇൻഡിഗോ വിമാനത്തിൽ വച്ച്​ പരിഹസിച്ച സംഭവത്തിൽ കുനാൽ കംറക്ക്​ ഇൻഡിഗോ യാത്രാ വിലക്കേർപ്പെടുത്തിയതിനെ പൈലറ്റ്​ ക്യാപ്​റ്റൻ രോഹിത്​ മറ്റേറ്റി തള്ളിപറഞ്ഞിരുന്നു. ഇതിൽ​ സന്തോഷം പങ്കുവെച്ചുകൊണ്ടാണ്​ കംറയുടെ ട്വീറ്റ്​. ‘ക്യാപ്​റ്റൻ രോഹിത്​ മറ്റേറ്റിക്ക്​ സലാം​’ എന്നായിരുന്നു കംറയുടെ ട്വീറ്റ്​.

കംറയുടെ പെരുമാറ്റം നീരസമുളവാക്കുന്നതാ​യിരു​ന്നെങ്കിലും അച്ചടക്കമില്ലാത്ത യാത്രക്കാരൻ എന്ന വിഭാഗത്തിൽ പെടുത്താനാവില്ലെന്ന്​ വിമാനത്തിന്റെ ക്യാപ്​റ്റനായിരുന്ന മറ്റേറ്റി കമ്പനിക്ക്​ നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിമാനത്തിന്റെ പൈലറ്റ് എന്ന നിലയില്‍ തന്നോട് കാര്യങ്ങള്‍ അന്വേഷിക്കാതെ യാത്രക്കാരനെ വിലക്കിയ നടപടിയില്‍ എതിര്‍പ്പറിയിച്ച് പൈലറ്റ് മാനേജ്‌മെന്റിന് കത്തയച്ചു. വിമാനത്തിലെ മുഖ്യ പൈലറ്റായ തന്നോട് കാര്യങ്ങള്‍ അന്വേഷിക്കാതെ സോഷ്യല്‍ മീഡിയ പോസറ്റുകള്‍ മാത്രം കണക്കിലെടുത്ത് യാത്രക്കാരനെതിരേ നടപടിയെടുത്തതില്‍ താന്‍ നിരാശനാണെന്ന് കത്തില്‍ പൈലറ്റ് ചൂണ്ടിക്കാട്ടി. തന്റെ ഒമ്പത് വര്‍ഷത്തെ കരിയറിലെ അപൂര്‍വ്വ സംഭവമാണിതെന്നും പൈലറ്റ് വ്യക്തമാക്കി.

ചൊവ്വാഴ്ച ഇന്‍ഡിഗോയുടെ മുംബൈ-ലഖ്‌നൗ വിമാനത്തിലാണ് അര്‍ണബിനെ കംറ പരിഹസിച്ചത്. ''അര്‍ണബ് നിങ്ങളൊരു ഭീരുവാണോ അതോ മാധ്യമപ്രവര്‍ത്തകനോ'' എന്നു ചോദിക്കുന്ന വീഡിയോ കംറതന്നെ ട്വിറ്ററിലിട്ടു. അര്‍ണബ് സാധാരണ ടെലിവിഷന്‍ പരിപാടിയില്‍ അവതരിപ്പിക്കുന്ന അതേ പ്രയോഗങ്ങളുപയോഗിച്ചായിരുന്നു പരിഹാസം. ഇതേത്തുടര്‍ന്ന് ഇന്‍ഡിഗോ ചൊവ്വാഴ്ചതന്നെ കംറയ്ക്ക് ആറുമാസത്തെ യാത്രവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ എയര്‍ ഇന്ത്യ, സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍ എന്നീ കമ്പനികളും കംറയ്ക്ക് വിമാനത്തില്‍ താത്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു.