LiveTV

Live

National

‘’അയാള്‍ ഗോഡ്സെയെ പോലെയാണ്, യഥാര്‍ഥ ദേശീയവാദി’’; ജാമിഅ വെടിവെപ്പുകാരനെ ആദരിക്കാന്‍ ഹിന്ദു മഹാസഭ

ജാമിഅ കാമ്പസിലെ ദേശവിരുദ്ധ പ്രവർത്തനങ്ങളെ നിശബ്ദമാക്കാൻ ശ്രമിച്ച ആൺകുട്ടിയുടെ ധീരതയില്‍ സംഘടന അഭിമാനിക്കുന്നുവെന്നും ഹിന്ദു മഹാസഭ വക്താവ് അശോക് പാണ്ഡെ പറഞ്ഞു.   

‘’അയാള്‍ ഗോഡ്സെയെ പോലെയാണ്, യഥാര്‍ഥ ദേശീയവാദി’’; ജാമിഅ വെടിവെപ്പുകാരനെ ആദരിക്കാന്‍ ഹിന്ദു മഹാസഭ

ജാമിഅ വെടിവെപ്പ് കേസിലെ പ്രതിയെ അനുമോദിക്കുമെന്ന് ഹിന്ദു മഹാസഭ. അയാള്‍ "നാഥുറാം ഗോഡ്‌സെയെ പോലെ ഒരു യഥാർഥ ദേശീയവാദി" ആണെന്നും ഹിന്ദു മഹാസഭ പറഞ്ഞു.

ജാമിഅ കാമ്പസിലെ ദേശവിരുദ്ധ പ്രവർത്തനങ്ങളെ നിശബ്ദമാക്കാൻ ശ്രമിച്ച ആൺകുട്ടിയുടെ ധീരതയില്‍ സംഘടന അഭിമാനിക്കുന്നുവെന്നും ഹിന്ദു മഹാസഭ വക്താവ് അശോക് പാണ്ഡെ പറഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ തോക്കെടുത്തതിനെ അശോക് പാണ്ഡെ ന്യായീകരിക്കുകയും ചെയ്തു. ഷർജീൽ ഇമാമിനെപ്പോലുള്ള ദേശദ്രോഹികളും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, ശഹീൻ ബാഗ് എന്നിവിടങ്ങളിലെ ചിലരും കൊല്ലപ്പെടേണ്ടവരാണെന്നും പാണ്ഡെ കൂട്ടിച്ചേർത്തു. പ്രതിക്ക് ഹിന്ദു മഹാസഭ നിയമ സഹായം നൽകുമെന്നും പാണ്ഡെ അറിയിച്ചു.