LiveTV

Live

National

വളര്‍‌ച്ചാ നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞു; രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലെന്ന് സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട്

അടുത്തവര്‍ഷം പ്രതീക്ഷിക്കുന്നത് ആറു മുതല്‍ ആറര ശതമാനം വരെ വളര്‍ച്ചയെന്നും സാമ്പത്തികാവലോകന റിപ്പോര്‍ട്ട്

വളര്‍‌ച്ചാ നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞു; രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലെന്ന് സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട്

രാജ്യത്തെ വളര്‍ച്ചാ നിരക്ക് അടുത്ത വര്‍ഷം 6 മുതല്‍ 6.5 ശതമാനം വരെയായി കുറഞ്ഞേക്കുമെന്ന് സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട്. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമനാണ് റിപ്പോര്‍ട്ട് ലോക്‌സഭയുടെ മേശപ്പുറത്തുവെച്ചത്. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക സര്‍വ്വെയില്‍ 12 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന പ്രതീക്ഷയായിരുന്നു കേന്ദ്രസര്‍ക്കാറിന്. വളര്‍ച്ചാ നിരക്ക് കുറഞ്ഞുവെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷത്തോടെ രാജ്യം നിലവിലുള്ള കെടുതികളില്‍ നിന്നും കരകയറുമെന്ന പ്രതീക്ഷയാണ് സര്‍വ്വെയുടേത്.

ചൈനയും അമേരിക്കയും സ്വന്തം താല്‍പര്യങ്ങളെ സംരക്ഷിക്കാനായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ ആഗോള സാമ്പത്തിക മേഖലയില്‍ ഒട്ടും ശുഭോദര്‍ക്കമല്ലാത്ത സൂചകങ്ങളാണ് ഇത്തവണയും ഉള്ളതെന്നാണ് സര്‍വ്വെ വിലയിരുത്തുന്നത്. ആഗോള വളര്‍ച്ചാ നിരക്ക് 2009 നു ശേഷം ഏറ്റവും കുറഞ്ഞ സാമ്പത്തിക വര്‍ഷമാണ് കടന്നു പോകുന്നത്.

വളര്‍‌ച്ചാ നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞു; രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലെന്ന് സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട്

സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങിത്തുടങ്ങിയ രാജ്യത്തെ രക്ഷപ്പെടുത്താനായി നിരവധി ഉത്തേജക പാക്കേജുകളാണ് നിര്‍മമലാ സീതാരാമന്‍ കഴിഞ്ഞ ബജറ്റിനു ശേഷം പ്രഖ്യാപിച്ചത്. 2018ലെ 7.4ല്‍ നിന്നും മൊത്ത വളര്‍ച്ചാ നിരക്ക് ഇടിഞ്ഞ് 5.6ല്‍ എത്തിയെന്നാണ് ഒടുവില്‍ പുറത്തുവന്ന ഔദ്യോഗിക കണക്കുകളിലുള്ളത്.

അതേസമയം മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഉപയോഗിച്ച മാനദണ്ഡങ്ങള്‍ പ്രകാരം കണക്കു കൂട്ടിയാല്‍ വളര്‍ച്ചാ നിരക്ക് 2.5 മുതല്‍ 2.8 വരെയായി കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കാര്‍ഷിക, അനുബന്ധ മേഖലകളില്‍ അടുത്ത വര്‍ഷം നേരിയ തോതില്‍ ഇടിവുണ്ടാകുമെന്നാണ് പക്ഷെ സാമ്പത്തിക സര്‍വ്വെ വിലയിരുത്തുന്നത്. ഈ വര്‍ഷം 2.9 ഉണ്ടായിരുന്ന വളര്‍ച്ച അടുത്ത വര്‍ഷം 2.8 ആയി കുറയും. വ്യാവസായിക വളര്‍ച്ച 2.5ല്‍ എത്തുമെന്നാണ് നിഗമനം. നിലവിലുള്ള ധനവളര്‍ച്ച 5 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്താന്‍ ധനക്കമ്മിയുടെ നിശ്ചിത പരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഇളവ് കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ട്.