LiveTV

Live

National

കൊറോണ വൈറസ്; ചെെനയില്‍ കുടങ്ങിയ ഇന്ത്യന്‍ സംഘം ഇന്നെത്തും

കൊറോണ വൈറസ്; ചെെനയില്‍ കുടങ്ങിയ ഇന്ത്യന്‍ സംഘം ഇന്നെത്തും

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍, ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം ഇന്ന് ഡല്‍ഹിയില്‍ എത്തും. എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള 20 അംഗ സംഘമാണ് എത്തുക. സംഘത്തില്‍ 3 മലയാളി വിദ്യാര്‍ത്ഥികളുമുണ്ട്.

അതേസമയം ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം ഇന്ന് ഉച്ചയോടെ ചൈനയിലെ വുഹാനിലേക്ക് തിരിക്കും. സംഘത്തില്‍ മൂന്ന് ഡോക്ടര്‍മാരും രണ്ട് നഴ്സും റോയുടെ ഉദ്യോഗസ്ഥനുമാണ് ഉള്ളത്.