LiveTV

Live

National

തെളിവ് നല്‍കാനായില്ല; യു.പിയില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കി കോടതി

ബുധനാഴ്ച മാത്രം ബിജ്നോര്‍ ജില്ലാകോടതി 48 പേര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

തെളിവ് നല്‍കാനായില്ല; യു.പിയില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കി കോടതി

പൌരത്വ സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്തവര്‍ക്ക് എതിരെ തെളിവുകള്‍ ഹാജരാക്കാന്‍ യു.പി പൊലീസിനായില്ല. വ്യക്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പൗരത്വ സമരത്തില്‍ പങ്കെടുത്ത നിരവധി പേരെയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമം, വര്‍ഗീയ കലാപം തുടങ്ങി കൊലപാതക കുറ്റം വരെ ചുമത്തി്യായിരുന്നു കേസുകള്‍. എന്നാല്‍ പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസ് പരാജയപ്പെട്ടതിനാല്‍ നിരവധി പേര്‍ക്ക് ജാമ്യം ലഭിച്ചു.

ബുധനാഴ്ച മാത്രം ബിജ്നോര്‍ ജില്ലാകോടതി 48 പേര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. പൊലീസിനെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്ത് ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

യു.പി തലസ്ഥാനമായ ലഖ്നൌവിലും നിരവധി പേര്‍ക്ക് ഇത്തരത്തില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം സംസ്ഥാനത്ത് നടന്ന പ്രകഷോഭത്തിനിടെ 21 പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് നടത്തിയത് തിടുക്കത്തിലാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സമ്മതിച്ചു. നിരപരാധികളെ ഉപദ്രവിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.