LiveTV

Live

National

കൊറോണ വൈറസ്: ചൈനയില്‍ നിന്നെത്തുന്നവരെ പാര്‍പ്പിക്കാന്‍ രാജ്യത്ത് പ്രത്യേക സൈനിക കേന്ദ്രം

ഹരിയാനയിലെ മാനേസറില്‍ സൈനിക ഡോക്ടര്‍മാരടക്കം പ്രത്യേക സജ്ജീകരണങ്ങള്‍

കൊറോണ വൈറസ്: ചൈനയില്‍ നിന്നെത്തുന്നവരെ പാര്‍പ്പിക്കാന്‍ രാജ്യത്ത് പ്രത്യേക സൈനിക കേന്ദ്രം

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിൽ നിന്ന് എത്തിക്കുന്നവരെ ഹരിയാനയിലെ പ്രത്യേക സൈനിക കേന്ദ്രങ്ങളിൽ താമസിപ്പിക്കും. പതിനാല് ദിവസം വരെയാണ് ഇവിടെ നിരീക്ഷണത്തിലുണ്ടാകുക. സൈനിക ഡോക്ടർമാര്‍ ഉള്‍പ്പെടെ പ്രത്യേക മെഡിക്കല്‍ സംഘത്തെ ഇവിടെ നിയോഗിച്ചുട്ടുണ്ട്. രോഗം ഉണ്ടെന്ന് കണ്ടെത്തിയാൽ ഡൽഹിയിലെ ആശുപത്രിയില്‍ എത്തിച്ച് തുടർ ചികിത്സ നൽകും.

ഇന്ത്യക്കാരുടെ ആദ്യ സംഘം ഇന്ന് രാത്രി ഡൽഹിയിൽ എത്താനിരിക്കെയാണ് നീക്കം. സംഘത്തില്‍ മൂന്ന് മലയാളികള്‍ അടക്കം 20 വിദ്യാര്‍ത്ഥികളാണുള്ളത്. ശേഷിക്കുന്നവരെ ഇന്ത്യയിലെത്തിക്കാന്‍ 5 അംഗ മെഡിക്കല്‍ സംഘവുമായി എയര്‍ഇന്ത്യ വിമാനം ചൈനയിലേക്ക് പോയി.

ഇന്ന് അർധരാത്രിയോടെ ഡല്‍ഹിയില്‍ എത്തും. വുഹാന് സമീപമുള്ള ചിൻദാവ് വിമാനത്താവളത്തിൽ നിന്ന് ഹോങ്കോങ്ങിലേക്കും പിന്നീട് ഡൽഹിയിലേക്കുമാണ് യാത്ര.

ശേഷിക്കുന്നവരെ കൊണ്ടുവരാൻ മെഡിക്കല്‍ സംഘവുമായി എയർ ഇന്ത്യയുടെ വിമാനം അയച്ചിട്ടുണ്ട്.സംഘത്തില്‍ മൂന്ന് ഡോക്ടര്‍മാരും രണ്ട് നഴ്സും റോയുടെ ഉദ്യോഗസ്ഥനുമാണ് ഉള്ളത്. ഒരു വിമാനം കൂടി നാളെ ഡല്‍ഹിയില്‍ നിന്ന് അയക്കും.