LiveTV

Live

National

ഡോ. കഫീല്‍ ഖാന്‍ മുംബൈയില്‍ അറസ്റ്റില്‍

യു.പി പൊലീസ് അറസ്റ്റ് ചെയ്തത് അലിഗഢിലെ പ്രസംഗത്തിന്റെ പേരില്‍;മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ കഫീല്‍ ഖാന്‍ പ്രസംഗിച്ചെന്ന് പൊലീസ്

ഡോ. കഫീല്‍ ഖാന്‍ മുംബൈയില്‍ അറസ്റ്റില്‍

പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഡോ. കഫീല്‍ ഖാനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെത്തിയാണ് ഉത്തര്‍ പ്രദേശ് സ്പെഷല്‍ ടാസ്ക് ഫോഴ്സ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. പൌരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഡിസംബര്‍ 12നാണ് കഫീല്‍ ഖാന്‍ അലിഗഢ് സര്‍വകലാശാലയില്‍ സിഎഎക്കെതിരെ പ്രസംഗിച്ചത്.

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 60 ഓളം കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടര്‍ന്നാണ് ഡോ. കഫീല്‍ ഖാനെ രാജ്യം അറിഞ്ഞത്. അന്ന് സ്വന്തം നിലയ്ക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി ഡോക്ടര്‍. പക്ഷേ, സംഭവത്തിന്‌ പിന്നാലെ സസ്‌പെൻഷനിലായ കഫീൽ ഖാൻ 9 മാസത്തോളമാണ് ജയിലിൽ കഴിഞ്ഞത്.