LiveTV

Live

National

അര്‍ണബിനെ വിമാനയാത്രയ്ക്കിടെ കണ്ടാല്‍ ഞാനും ചോദ്യം ചെയ്യും; എന്നെ നിരോധിക്കാന്‍ വിമാന കമ്പനികള്‍ക്ക് ധൈര്യമുണ്ടോയെന്ന് കട്ജു

കുനാല്‍ കമ്രയ്ക്ക് പിന്തുണയുമായി മാര്‍ക്കണ്ഡേയ കട്ജു

അര്‍ണബിനെ വിമാനയാത്രയ്ക്കിടെ കണ്ടാല്‍ ഞാനും ചോദ്യം ചെയ്യും; എന്നെ നിരോധിക്കാന്‍ വിമാന കമ്പനികള്‍ക്ക് ധൈര്യമുണ്ടോയെന്ന് കട്ജു

കുനാല്‍ കമ്രയ്ക്ക് പിന്തുണയുമായി മാര്‍ക്കണ്ഡേയ കട്ജു. റിപ്പബ്ലിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തിനകത്ത് വെച്ച് ട്രോളിയ കൊമേഡിയന്‍ കുനാല്‍ കമ്രക്ക് യാത്രാ നിരോധം ഏര്‍പ്പെടുത്തിയ വിമാനകമ്പനികള്‍ക്കെതിരെ പ്രതിഷേധം അറിയിച്ചാണ് കട്ജു കുനാല്‍ കമ്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

അര്‍ണബുമായി ഒരുമിച്ച് വിമാനയാത്ര ചെയ്യുകയാണെങ്കില്‍ ഇതിലും നിന്ദ്യമായ ചോദ്യങ്ങള്‍ ചോദിക്കുമെന്നും തനിക്ക് നിരോധം ഏര്‍പ്പെടുത്താന്‍ ഈ വിമാനകമ്പനികള്‍ക്ക് ധൈര്യമുണ്ടോ എന്നും ചോദിച്ചാണ് കട്ജു രംഗത്തെത്തിയത്. തന്റെ ട്വീറ്റിലൂടെയാണ് മാര്‍ക്കണ്ഡേയ കട്ജു കുനാല്‍ കമ്രയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

വിമാനയാത്രയ്ക്കിടെ 'ദൈവത്തോട് കുരച്ചതിന്' ചില വിമാനകമ്പനികള്‍ കുനാല്‍ കമ്രയെ വിലക്കി. മാധ്യമരംഗത്തിന് തന്നെ അദ്ദേഹം അപമാനമാണെന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങള്‍ ഒരുമിച്ച് ഒരു വിമാനത്തില്‍ യാത്ര ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തോട് കൂടുതല്‍ നിന്ദ്യമായ കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഈ വിമാനകമ്പനികള്‍ക്ക് ധൈര്യമുണ്ടോ എന്ന് നോക്കാം - എന്നായിരുന്നു കട്ജുവിന്റെ പോസ്റ്റ്.

അര്‍ണബിന്റെ റിപബ്ലിക്ക് ടി.വിയിലെ അവതരണ ശൈലിയെ പരിഹസിച്ച് അതേ രീതിയില്‍ തിരിച്ച് കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചാണ് കെമേഡിയന്‍ കുനാല്‍ കമ്ര അര്‍ണബ് ഗോസ്വാമിയെ ഇന്‍ഡിഗോ വിമാനത്തിനകത്ത് നേരിട്ടത്. ഈ സംഭവത്തിന് പിന്നാലെയാണ് കുനാലിന് ഇന്‍ഡിഗോ നിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് എയര്‍ഇന്ത്യ, എയര്‍ലൈന്‍സ്, സ്‍പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ വിമാനക്കമ്പനികളും കമ്രക്ക് യാത്രാ നിരോധനമേര്‍പ്പെടുത്തി.

‘അര്‍ണബിനെതിരായ  വീഡിയോയില്‍ കുനാലിന് യാത്രാവിലക്ക്’; റിപബ്ലിക്ക് ടി.വി റിപ്പോര്‍ട്ടര്‍ ആര്‍.ജെ.ഡി നേതാവിനെ വിമാനത്തില്‍ ‘ചോദ്യം ചെയ്യുന്ന’ പഴയ വീഡിയോ വൈറല്‍
Also Read

‘അര്‍ണബിനെതിരായ വീഡിയോയില്‍ കുനാലിന് യാത്രാവിലക്ക്’; റിപബ്ലിക്ക് ടി.വി റിപ്പോര്‍ട്ടര്‍ ആര്‍.ജെ.ഡി നേതാവിനെ വിമാനത്തില്‍ ‘ചോദ്യം ചെയ്യുന്ന’ പഴയ വീഡിയോ വൈറല്‍

ഇന്‍ഡിയോ ആറു മാസത്തേക്കാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതെങ്കില്‍ എയര്‍ഇന്ത്യ അനിശ്ചിത കാലത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കുനാലിന്റെ വിമാനത്തിനുള്ളിലെ പെരുമാറ്റം സ്വീകാര്യമല്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വിമാനത്തിനുള്ളില്‍ ഇത്തരം പെരുമാറ്റം നിരുത്സാഹപ്പെടുത്തുന്നതിനായി കുനാൽ കമ്രക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയാണെന്നും ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ സസ്‌പെൻഷന്‍ നിലനില്‍ക്കുമെന്നും എയര്‍ഇന്ത്യ അറിയിച്ചു.

കുനാല്‍ കമ്രക്ക് യാത്രാ നിരോധനമേര്‍പ്പെടുത്തി 
നാല് വിമാനക്കമ്പനികള്‍; കാപട്യമെന്ന് സോഷ്യല്‍ മീഡിയ
Also Read

കുനാല്‍ കമ്രക്ക് യാത്രാ നിരോധനമേര്‍പ്പെടുത്തി നാല് വിമാനക്കമ്പനികള്‍; കാപട്യമെന്ന് സോഷ്യല്‍ മീഡിയ

ഇന്‍ഡിഗോ നിരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മറ്റ് വിമാനക്കമ്പനികളും കുനാലിന് യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയും ആവശ്യപ്പെട്ടിരുന്നു. ഏതായാലും ആറു മാസത്തെ സസ്പെന്‍ഷന് നന്ദിയുണ്ടെന്നാണ് ഇന്‍ഡിഗോയുടെ നടപടിയോട് കുനാല്‍ പ്രതികരിച്ചത്. മറ്റ് വിമാന കമ്പനികളും കുനാലിനെതിരെ നടപടിയെടുക്കണമെന്ന മന്ത്രിയുടെ ആവശ്യത്തോട്, മോദിജി മിക്കവാറും എയര്‍ഇന്ത്യയെ എന്നന്നേക്കുമായി സസ്പെന്‍ഡ് ചെയ്തേക്കുമെന്നായിരുന്നു കൊമേഡിയന്റെ പരിഹാസം.

‘നാഷന്‍ വാണ്ട്സ് ടു നോ, അര്‍ണബ് ഭീരുവോ  ദേശീയവാദിയോ’; അര്‍ണബിനെ മുന്നിലിരുത്തി ട്രോളി കൊമേഡിയന്‍ കുനാല്‍ കമ്ര, വീഡിയോ വൈറല്‍
Also Read

‘നാഷന്‍ വാണ്ട്സ് ടു നോ, അര്‍ണബ് ഭീരുവോ  ദേശീയവാദിയോ’; അര്‍ണബിനെ മുന്നിലിരുത്തി ട്രോളി കൊമേഡിയന്‍ കുനാല്‍ കമ്ര, വീഡിയോ വൈറല്‍

മുംബൈ-ലഖ്‌നൗ ഇൻഡിഗോ വിമാനത്തിൽ അര്‍ണബ് ഗോസ്വാമിയെ ട്രോളുന്ന വീഡിയോ കുനാല്‍ കമ്ര ചൊവ്വാഴ്ച പോസ്റ്റ് ചെയ്തിരുന്നു. ‘നാഷന്‍ വാണ്ട്സ് ടു നോ, അര്‍ണബ് ഭീരുവോ ദേശീയവാദിയോ’; എന്ന് തുടങ്ങിയാണ് കുനാല്‍ കമ്ര അര്‍ണബിനെ വീഡിയോയിലൂടെ ട്രോളാന്‍ ആരംഭിക്കുന്നത്. ഹൈദരാബാദ് സര്‍വകലാശാലയില്‍ ജാതീയ കാരണങ്ങളാല്‍ മരണപ്പെട്ട രോഹിത് വെമുലയുടെ അമ്മക്ക് വേണ്ടിയാണ് താന്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതെന്നും ഇത്തിരിയെങ്കെിലും മനുഷ്യപറ്റ് ഹൃദയത്തിലുണ്ടെങ്കില്‍ രോഹിതിന്റെ ആത്മഹത്യാ കുറിപ്പ് വായിക്കണമെന്നും വീഡിയോയില്‍ കുനാല്‍ പറയുന്നുണ്ട്.