LiveTV

Live

National

ഇയാളെ വസ്ത്രം കൊണ്ട് തിരിച്ചറിയാമോ ? ജാമിഅ വെടിവെപ്പുകാരനെ കുറിച്ച് മോദിയോട് ഉവൈസി

പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്നവരെ അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് തന്നെ തിരിച്ചറിയാമെന്ന മോദിയുടെ വാക്കുകള്‍ ...

ഇയാളെ വസ്ത്രം കൊണ്ട് തിരിച്ചറിയാമോ ? ജാമിഅ വെടിവെപ്പുകാരനെ കുറിച്ച് മോദിയോട് ഉവൈസി

ഡല്‍ഹിയിലെ ജാമിഅ മില്ലിയ യൂണിവേഴ്സിറ്റിക്ക് സമീപം പൗരത്വ നിയമത്തിൽ പ്രതിഷേധിച്ച ആളുകൾക്ക് നേരെ തോക്കുധാരി വെടിയുതിർത്തതിന് തൊട്ടുപിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് അസദുദ്ദീൻ ഉവൈസി രംഗത്തെത്തി. മോദിയുടെ തന്നെ ഒരു വിവാദ പരാമര്‍ശം ഉപയോഗിച്ചാണ് ഉവൈസി പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത്.

ജാമിയ മില്ലിയ വിദ്യാര്‍ഥികളുടെ ലോംഗ് മാര്‍ച്ചിന് നേരെ വെടിവെപ്പ്
Also Read

ജാമിയ മില്ലിയ വിദ്യാര്‍ഥികളുടെ ലോംഗ് മാര്‍ച്ചിന് നേരെ വെടിവെപ്പ്

ജാമിഅയില്‍ വെടിവെച്ചവനെ വസ്ത്രം കൊണ്ട് തിരിച്ചറിയാമോ എന്നാണ് ഉവൈസി മോദിയോട് ചോദിച്ചത്. മുസ്‍ലിം സമൂഹത്തോട് വിവേചനം കാണിക്കുന്ന, പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്നവരെ അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് തന്നെ തിരിച്ചറിയാമെന്ന മോദിയുടെ വാക്കുകള്‍ കടമെടുത്തായിരുന്നു ഉവൈസിയുടെ ഈ കുറിക്കുകൊള്ളുന്ന ചോദ്യം. വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെതിരെയും എ.ഐ.എം.ഐ.എം തലവന്‍ ആഞ്ഞടിച്ചു. വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുരാഗ് താക്കൂറിന് 72 മണിക്കൂർ പ്രചാരണ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഉവൈസിയുടെ വിമര്‍ശനം. ദേശീയവാദികള്‍ രാജ്യത്ത് വിദ്വേഷം വിതക്കുകയാണെന്നും അതിനിടെ ഒരു തീവ്രവാദി, പൊലീസുകാര്‍ നോക്കിനില്‍ക്കെ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തുവെന്നും ഉവൈസി പറഞ്ഞു.

കേന്ദ്രമന്ത്രിക്കും ബി.ജെ.പി എം.പിക്കും പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍
Also Read

കേന്ദ്രമന്ത്രിക്കും ബി.ജെ.പി എം.പിക്കും പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പൗരത്വ നിയമത്തിനെതിരെ അക്രമത്തിന് പ്രേരിപ്പിക്കുകയും വ്യാജങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് കഴിഞ്ഞ മാസം പ്രധാനമന്ത്രി കോൺഗ്രസിനെയും മറ്റ് പ്രതിപക്ഷ പാർട്ടികളെയും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ജാർഖണ്ഡിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത അദ്ദേഹം പ്രതിപക്ഷ പാർട്ടികളും അനുയായികളും അക്രമം പടര്‍ത്തുകയാണെന്ന് ആരോപിച്ചു. അവർ ധരിക്കുന്ന വസ്ത്രങ്ങൾ ഉപയോഗിച്ച് അക്രമം പ്രചരിപ്പിക്കുന്നവരെ നിങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താനാകും എന്നും, പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.