LiveTV

Live

National

കെട്ടിക്കിടക്കുന്നു, ഇ​റ​ക്കു​മ​തി ചെ​യ്ത ഉ​ള്ളി 22 രൂ​പ​ക്ക് വില്‍ക്കാന്‍ കേന്ദ്രം

രാ​ജ്യ​ത്ത് ഉ​ള്ളി​യു​ടെ ഉ​ൽ​പാ​ദ​നം കൂ​ടി​യ​തോ​ടെ ആ​ഭ്യ​ന്ത​ര മാ​ർ​ക്ക​റ്റി​ൽ വി​ല കു​റ​ഞ്ഞ​തും ഇ​റ​ക്കു​മ​തി ഉ​ള്ളി​യു​ടെ പ്രി​യം കു​റ​യാ​ൻ കാ​ര​ണ​മാ​യി

കെട്ടിക്കിടക്കുന്നു, ഇ​റ​ക്കു​മ​തി ചെ​യ്ത ഉ​ള്ളി 22 രൂ​പ​ക്ക് വില്‍ക്കാന്‍ കേന്ദ്രം

വിലക്കയറ്റവും മറികടക്കാൻ ഇ​റ​ക്കു​മ​തി ചെ​യ്ത ഉ​ള്ളി തു​റ​മു​ഖ​ങ്ങ​ളി​ൽ കെ​ട്ടി​കി​ട​ക്കു​ന്നു. കെട്ടിക്കിടക്കുന്ന ഉള്ളി കി​ലോ​യ്ക്ക് 22 രൂ​പ​യ്ക്ക് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ കേ​ന്ദ്ര​ സ​ർ​ക്കാ​ർ ആലോചിക്കുന്നു. ഇ​പ്പോ​ൾ ഇ​റ​ക്കു​മ​തി ഉ​ള്ളി കി​ലോ​ഗ്രാ​മി​ന് 58 രൂ​പ​യ്ക്കാ​ണ് കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​റ​ക്കു​മ​തി ചെ​യ്ത ഉ​ള്ളി വ​ൻ തോ​തി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

മി​ക്ക സം​സ്ഥാ​ന​ങ്ങ​ളും ഇറക്കുമതി ഉള്ളി വാ​ങ്ങാ​ൻ വേ​ണ്ട​ത്ര താ​ൽ​പ​ര്യ​വും കാ​ണി​ക്കു​ന്നി​ല്ല. രാ​ജ്യ​ത്ത് ഉ​ള്ളി​യു​ടെ ഉ​ൽ​പാ​ദ​നം കൂ​ടി​യ​തോ​ടെ ആ​ഭ്യ​ന്ത​ര മാ​ർ​ക്ക​റ്റി​ൽ വി​ല കു​റ​ഞ്ഞ​തും ഇ​റ​ക്കു​മ​തി ഉ​ള്ളി​യു​ടെ പ്രി​യം കു​റ​യാ​ൻ കാ​ര​ണ​മാ​യി. ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ഉ​ള്ളി​യു​ടെ വി​ല കിലോയ്ക്ക് 160ന് ​മു​ക​ളി​ലെ​ത്തി​യ​തോ​ടെയാണ് കേന്ദ്രം ഉള്ളി ഇറക്കുമതി ചെയ്തത്.