LiveTV

Live

National

ഉ​ത്ത​ർ​പ്ര​ദേ​ശിൽ 1000ത്തിലധികം ബി.എസ്.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍

ഉ​ത്ത​ർ​പ്ര​ദേശി​ൽ ഒ​രു വ​ൻ തി​രി​ച്ചു​വ​ര​വി​വ് ശ്രമിക്കുന്ന കോ​ണ്‍​ഗ്ര​സി​നെ സം​ബ​ന്ധി​ച്ച് ബി.എസ്.പി പ്രവര്‍ത്തകരുടെ വരവ് ഊര്‍ജ്ജം പകരും

ഉ​ത്ത​ർ​പ്ര​ദേ​ശിൽ 1000ത്തിലധികം ബി.എസ്.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍

ഉ​ത്ത​ർ​പ്ര​ദേ​ശിൽ ആ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന ബി​.എ​സ്.പി പ്ര​വ​ർ​ത്ത​ക​ർ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു. പാ​ർ​ട്ടി​യു​ടെ ആ​ല​ഹ​ബാ​ദ് കോ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ്കു​മാ​ർ, മു​ൻ എം​എ​ൽ​എ ദി​ലീ​പ് റാ​വ​ത്തും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ഹേ​മ​ല​ത റാ​വ​ത്ത് തു​ട​ങ്ങി​യ​വ​രും പാ​ർ​ട്ടിവി​ട്ട് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു. ബി.​എസ്.പി​യു​ടെ ദ​ലി​ത് വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ത​ങ്ങ​ൾ കോ​ണ്‍​ഗ്ര​സി​ൽ ചേ​രു​ന്ന​തെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. മാ​യാ​വ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​തൃ​പ്തി​യു​ള്ള ഒ​ട്ടേ​റെ​പ്പേ​ർ ഇ​നി​യും പാ​ർ​ട്ടി വി​ടു​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ജ​യ്കു​മാ​ർ ല​ല്ലു അ​റി​യി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേശി​ൽ ഒ​രു വ​ൻ തി​രി​ച്ചു​വ​ര​വി​വ് ശ്രമിക്കുന്ന കോ​ണ്‍​ഗ്ര​സി​നെ സം​ബ​ന്ധി​ച്ച് ബി.എസ്.പി പ്രവര്‍ത്തകരുടെ വരവ് ഊര്‍ജ്ജം പകരും. കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി ഉ​ത്ത​ർ​പ്ര​ദേശി​ൽ സജീവമായി പ്രവര്‍ത്തന രംഗത്തുണ്ട്. പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ പോ​രാ​ടി അ​റ​സ്റ്റി​ലാ​യ​വ​രു​ടേ​യും മ​ര​ണ​പ്പെ​ട്ട​വ​രു​ടേ​യും കു​ടും​ബ​ങ്ങ​ൾ പ്രി​യ​ങ്ക സ​ന്ദ​ർ​ശി​ക്കു​ക​യും എ​ല്ലാ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ല​ക്നൗ​വി​ലേ​യ്ക്ക് താ​മ​സം മാ​റ്റാ​നും പ്രി​യ​ങ്ക തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

പൗരത്വ നിയമത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. പ്രതിഷേധങ്ങളില്‍ ബി‌.എസ്‌.പിയും എസ്.പിയും സജീവമായിരുന്നില്ല. ദലിത്, മുസ്‍ലിം വിഭാഗങ്ങള്‍ക്കിടയില്‍ എസ്പിയുടേയും ബിഎസ്പിയുടേയും പിന്‍മാറ്റം കനത്ത നിരാശയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.