LiveTV

Live

National

കെജ്‍രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക ലാംബ

ലക്ഷങ്ങള്‍ മുടക്കി കള്ളപ്രചാരണം നടത്തുകയാണ് എ.എ.പിയും ബി.ജെ.പിയും. വര്‍ഗീയത പരത്തുന്ന ബി.ജെ.പിക്ക് എണ്ണ ഒഴിച്ച് നല്‍കുകയാണ് കെജ്‍രിവാളെന്നും അല്‍ക പറഞ്ഞു

 കെജ്‍രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക ലാംബ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക ലാംബ. കെജ്‍രിവാള്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. ലക്ഷങ്ങള്‍ മുടക്കി കള്ളപ്രചാരണം നടത്തുകയാണ് എ.എ.പിയും ബി.ജെ.പിയും. വര്‍ഗീയത പരത്തുന്ന ബി.ജെ.പിക്ക് എണ്ണ ഒഴിച്ച് നല്‍കുകയാണ് കെജ്‍രിവാളെന്നും അല്‍ക പറഞ്ഞു. കെജ്‌രിവാളും എ.എ.പിയും ഉയര്‍ത്തിക്കാട്ടുന്ന ജനക്ഷേമ പദ്ധതികളെ അപ്പാടെ തള്ളുകയാണ് അല്‍ക ലാംബ.

സ്ത്രീ സുരക്ഷ പദ്ധതികളും സൌജന്യ വൈദ്യുതി, വെള്ളം എന്നിവയും വോട്ട് ലക്ഷ്യം വച്ച് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടപ്പിലാക്കിയവയാണെന്ന് അല്‍ക പറയുന്നു. പൌരത്വ ഭേദഗതി നിയമമടക്കമുള്ളവയിലൂടെ വര്‍ഗീയ പ്രചാരണം നടത്തുകയാണ് ബി.ജെ.പിയും എ.എ.പിയുമെന്ന് അല്‍ക ആരോപിക്കുന്നു. വര്‍ഗീയ പ്രചാരണം നടത്തുകയാണ് ബി.ജെ.പി അതിന് എണ്ണ നല്‍കുകയാണ് കെജ്രിവാള്‍. തൊഴിലില്ലായ്മയും വിലക്കയറ്റവും അടക്കമുള്ള ഉയര്‍ത്തിയാണ് അല്‍കയുടെ പ്രചാരണം.