LiveTV

Live

National

ഉ​ത്ത​ർ‌​പ്ര​ദേ​ശില്‍ ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു

മകളുടെ പിറന്നാളെന്നു പറഞ്ഞ് ക്ഷണിച്ച് വരുത്തിയാണ് കുട്ടികളെ ബന്ദികളാക്കിയത്

ഉ​ത്ത​ർ‌​പ്ര​ദേ​ശില്‍  ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു

ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ കൊലക്കേസ് പ്രതി ബന്ദികളാക്കിയ കുട്ടികളെ രക്ഷപ്പെടുത്തി. പ്രതിയെ പൊലീസ് കൊലപ്പെടുത്തി. ഓപ്പറേഷനില്‍ പങ്കെടുത്തവര്‍ക്ക് പ്രത്യേക പാരിതോഷികം പ്രഖ്യാപി്ചചിച്ചുണ്ട്.

സുഭാഷ് എന്നയാളാണ് ഇരുപതോളം കുട്ടികളെ ബന്ദികളാക്കിയത്. മകളുടെ പിറന്നാളെന്നു പറഞ്ഞ ക്ഷണിച്ച് വരുത്തിയാണ് കുട്ടികളെ ബന്ദികളാക്കിയതെന്നാണ് വിവരം. 9 മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷം പ്രതി യെ കൊലപ്പെടുത്തിയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. കുട്ടികള്‍ സുരക്ഷിതരാണെന്ന് യു.പി അഡീ. ചീഫ് സെക്രട്ടറി അവനീശ് കുമാര്‍ അവസ്തി പറഞ്ഞു.

ഐ.ജിയുടെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷനിലൂടെയാണ് കുഞ്ഞുങ്ങളെ രക്ഷിച്ചത്. ദൗത്യത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍ക്ക് 10 ലക്ഷം രൂപയുടെ പ്രത്യേക പാരിതോഷികം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്.