LiveTV

Live

National

പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാർത്ഥികള്‍ നാടകം അവതരിപ്പിച്ചു: സ്കൂള്‍ മാനേജ്മെന്റിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായ മോശം പരാമർശങ്ങളുടെ പേരിലാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. സ്കൂള്‍ മാനേജർക്കെതിരെ മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാർത്ഥികള്‍ നാടകം അവതരിപ്പിച്ചതിന് കർണാടകത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ, പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ബീദറിലെ ഷഹീൻ എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിനെതിരെയാണ് കേസെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായ മോശം പരാമർശങ്ങളുടെ പേരിലാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. സ്കൂള്‍ മാനേജർക്കെതിരെ മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാർത്ഥികള്‍ നാടകം അവതരിപ്പിച്ചു: സ്കൂള്‍ മാനേജ്മെന്റിനെതിരെ  രാജ്യദ്രോഹക്കുറ്റം ചുമത്തി

കഴിഞ്ഞ ദിവസമാണ് സ്കൂളില്‍ വിദ്യാര്‍ഥികള്‍, പൌരത്വ നിയമഭേദഗതിയ്ക്കെതിരെ നാടകം നടത്തിയത്. ആക്ഷേപ ഹാസ്യം എന്ന അര്‍ത്ഥത്തില്‍ അവതരിപ്പിച്ച നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നു.