LiveTV

Live

National

ഇസ്‍ലാമിക നിയമപ്രകാരം പള്ളിയിൽ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതിയുണ്ടെന്ന് മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ്

ഹരജിയില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് മുസ്‍ലിം വ്യക്തി നിയമ ബോഡിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.

ഇസ്‍ലാമിക നിയമപ്രകാരം പള്ളിയിൽ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതിയുണ്ടെന്ന് മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ്

സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ ഇസ്‍ലാമിക വിധിപ്രകാരം അനുമതിയുണ്ടെന്ന് കാണിച്ച് മുസ്‍ലിം വ്യക്തി നിയമ ബോഡ് സുപ്രീംകോടതിയില്‍. ബോഡ് സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് പരാമര്‍ശം. അതിന് വിരുദ്ധമായ ഫത്വകളുണ്ടെങ്കില്‍ അവഗണിക്കമെന്നും ബോഡ് കോടതിയെ അറിയിച്ചു.

മുസ്‍ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര പൂനെ ആസ്ഥാനമായ ദമ്പതികള്‍ നല്‍കിയ ഹരജിയിലാണ് മുസ്‍ലിം വ്യക്തി നിയമ ബോഡ് നിലപാട് വ്യക്തമാക്കിയത്. ഹരജിയില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് മുസ്‍ലിം വ്യക്തി നിയമ ബോഡിന് സുപ്രീംകോടതി നോട്ടീസും അയച്ചിരുന്നു. സ്ത്രീകളുടെ പള്ളിപ്രവേശം ഇസ്‍ലാമിക നിയമപ്രകാരം നിലനില്‍ക്കുന്നതാണെന്ന് കാണിച്ചാണ് ബോഡ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. പ്രവേശം നിഷേധിക്കുന്ന ഫത്‍വകള്‍ നേരത്തെ വന്നിട്ടുണ്ടാകാം. ഫത്‍വകള്‍ കേവലം അഭിപ്രായങ്ങള്‍ മാത്രമാണ്. അവ നിര്‍ബന്ധമായി പിന്തുടരേണ്ട നിയമങ്ങളല്ല. അതിനാല്‍ സ്ത്രീപ്രവേശം വിലക്കുന്ന ഫത്‍വകള്‍ അവഗണിക്കാവുന്നതാണ്. അതേസമയം സ്ത്രീപ്രവേശം പാടില്ലെന്ന് അഭിപ്രായമുള്ള സത്രീകള്‍ക്ക് അത് തുടരാം. ഇഷ്ടമുള്ള വിശ്വാസം വെച്ചുപുലര്‍ത്താനുള്ള അവകാശം മൌലികാവകാശമാണെന്നും സുപ്രീംകോടതിക്ക് കൈമാറിയ എതിര്‍ സത്യവാങ്മൂലത്തില്‍ മുസ്‍ലിം വ്യക്തി നിയമ ബോഡ് വ്യക്തമാക്കി. ‌