LiveTV

Live

National

‘നോട്ട് നിരോധനത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടെങ്കില്‍ എന്ത് കൊണ്ട് ഷഹീന്‍ ബാഗിലെ സമരത്തില്‍ അത് സംഭവിക്കുന്നില്ല’; വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ്

‘നോട്ട് നിരോധനത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടെങ്കില്‍ എന്ത് കൊണ്ട് ഷഹീന്‍ ബാഗിലെ സമരത്തില്‍ അത് സംഭവിക്കുന്നില്ല’; വിവാദ പ്രസ്താവനയുമായി  ബി.ജെ.പി നേതാവ്

ഷഹീന്‍ ബാഗിലെ ജനങ്ങള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗവുമായി വീണ്ടും ബി.ജെ.പി നേതാവ്. ബി.ജെ.പി ബംഗാള്‍ നേതാവാണ് ഷഹീന്‍ബാഗിലെ ജനങ്ങള്‍ എന്ത് കൊണ്ട് കൊല്ലപ്പെടുന്നില്ല എന്ന് ആശ്ചര്യത്തോടെ പ്രസംഗിച്ചത്. ‘മൂന്ന് വര്‍ഷം മുമ്പത്തെ നോട്ട് നിരോധനത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറയുന്നതെങ്കില്‍ എന്ത് കൊണ്ട് പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തില്‍ ഷഹീന്‍ ബാഗില്‍ അത് സംഭവിക്കുന്നില്ല'; എന്ന വിവാദ പ്രസ്താവനയാണ് ബി.ജെ.പി ബംഗാള്‍ നേതാവ് ദിലീപ് ഗോഷ് നടത്തിയത്.

‘നാല്-അഞ്ച് മണിക്കൂര്‍ വരികളില്‍ ക്യൂ നിന്ന നിരവധി പേര്‍ രാജ്യത്ത് കൊല്ലപ്പെട്ടെങ്കിലും 4-5 ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ സമരം ചെയ്യുന്ന സ്ത്രീകളും കുട്ടികളും ആരും തന്നെ ഇത് വരെ മരണപ്പെട്ടില്ല. ഇതെന്നെ അത്ഭുതപ്പെടുത്തുന്നു. ഞാന്‍ അമ്പരന്നിരിക്കുകയാണ്! ഈ സമരം ചെയ്യുന്നതിന് അവര്‍ക്കെത്രയാണ് ലഭിക്കുന്നത്. ‘; കൊല്‍ക്കത്ത് പ്രസ് ക്ലബില്‍ നടത്തിയ പരിപാടിയില്‍ ബി.ജെ.പി ബംഗാള്‍ നേതാവ് ദിലീപ് ഗോഷ് പറഞ്ഞു.

ഷാഹീന്‍ബാഗ് മിനി പാകിസ്താന്‍; ബി.ജെ.പി നേതാവിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍
Also Read

ഷാഹീന്‍ബാഗ് മിനി പാകിസ്താന്‍; ബി.ജെ.പി നേതാവിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

‘ഷഹീന്‍ ബാഗിലെ കാര്യങ്ങള്‍ വളരെ രസകരമാണ്. സ്ത്രീകളും കുട്ടികളും രാവും പകലും സമരത്തിലാണ്. ചിലര്‍ പറയുന്നു അവര്‍ക്ക് 500 രൂപ വെച്ച് ദിവസവും ലഭിക്കുന്നുണ്ടെന്ന്. ഇത് മാത്രമല്ല അവിടുത്തെ പ്രശ്നം. പോപുലര്‍ ഫ്രണ്ടിനെ സംബന്ധിച്ചുള്ള സത്യം പുറത്തുവന്നിരിക്കുകയാണ്. ഇത് പോലെ ഷഹീന്‍ബാഗിനെക്കുറിച്ചുള്ള സത്യവും പുറത്തുവരും. അത് പുറത്ത് കൊണ്ട് വരാന്‍ ഞങ്ങള്‍ ശ്രമിക്കും.’; ദിലീപ് ഗോഷ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങള്‍ക്ക് പിന്നില്‍ പോപുലര്‍ ഫ്രണ്ട് പാര്‍ട്ടിയാണെന്ന് യു.പി പൊലീസ് നേരത്തെ ആരോപിച്ചിരുന്നു.

ഷഹീന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് തോക്കുമായി യുവാവ്,  കീഴ്പ്പെടുത്തി സമരക്കാര്‍: വീഡിയോ
Also Read

ഷഹീന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് തോക്കുമായി യുവാവ്, കീഴ്പ്പെടുത്തി സമരക്കാര്‍: വീഡിയോ

പൗരത്വ നിയമഭേദഗതിക്കെതിരായ ദല്‍ഹി ഷഹീന്‍ബാഗിലെ പ്രതിഷേധ സമരങ്ങള്‍ ഒരു മാസം കടന്ന പശ്ചാത്തലത്തിലാണ് സമരത്തിനെതിരെ രൂക്ഷ പ്രതികരണങ്ങളുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നത്. ഇന്നലെ പ്രതിഷേധം നടന്ന ഷഹീന്‍ ബാഗിലേക്ക് തോക്കുമായി അതിക്രമിച്ചു കടന്ന വ്യക്തികളെ സമരക്കാര്‍ കീഴ്പ്പെടുത്തിയിരുന്നു. ഷഹീന്‍ ബാഗില്‍ നിന്നും ഊര്‍ജം കൊണ്ട് രാജ്യം മുഴുവന്‍ സമരങ്ങള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സമരത്തിനെതിരായി കൂടുതല്‍ ബി.ജെ.പി നേതാക്കള്‍ കളത്തിലിറങ്ങിയിരിക്കുന്നത്.

ഷഹീൻ ബാ​ഗിലുള്ളവർ നിങ്ങളെ റേപ് ചെയ്യും, വീടുകൾ കത്തിക്കും; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി
Also Read

ഷഹീൻ ബാ​ഗിലുള്ളവർ നിങ്ങളെ റേപ് ചെയ്യും, വീടുകൾ കത്തിക്കും; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി

ഷഹീന്‍ ബാഗിലെ പൗരത്വ നിയമഭേദഗതിക്കെതിരായ സമരക്കാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി പർവേശ് സിങ് ഇന്നലെ രംഗത്തുവന്നിരുന്നു. ‘ലക്ഷക്കണക്കിന് പേരാണ് ദിവസവും ഷഹീന്‍ ബാഗിലെത്തുന്നത്. നാളെ അവർ നിങ്ങളുടെ മക്കളെയും സഹോദരിമാരെയും റേപ് ചെയ്യും. വീടുകൾക്ക് തീയിടുമെന്നാണ് സിങ് പറഞ്ഞത്. ഡൽഹിയിൽ അധികാരത്തിലെത്തിയാൽ ഷഹീൻ ബാഗ് പ്രതിഷേധക്കാരെ അടുത്ത നിമിഷം ഒഴിപ്പിക്കുമെന്നും വെസ്റ്റ് ഡല്‍ഹി ബി.ജെ.പി എം.പി പറ‍ഞ്ഞു. ആരാണ് ഷഹീൻ ബാഗിലെത്തുന്നതെന്ന് നിങ്ങള്‍ തിരിച്ചറിയണം. ബംഗ്ലാദേശികളും പാകിസ്താനികളുമാണ് അവര്‍. ഡൽഹി നിവാസികൾ അവരെപ്പറ്റി ചിന്തിക്കണമെന്നും പർവേശ് ഹിങ് പറഞ്ഞു.