LiveTV

Live

National

വിദ്വേഷ പ്രചാരണം; അനുരാഗ് ഠാക്കൂറിനേയും പര്‍വേശ് വര്‍മ്മയേയും പ്രചാരകരില്‍ നിന്ന് ഒഴിവാക്കണമെന്ന് ബി.ജെ.പിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു ഇരുവരുടേയും വിദ്വേഷ പ്രസംഗം.

വിദ്വേഷ പ്രചാരണം; അനുരാഗ് ഠാക്കൂറിനേയും പര്‍വേശ് വര്‍മ്മയേയും പ്രചാരകരില്‍ നിന്ന്  ഒഴിവാക്കണമെന്ന് ബി.ജെ.പിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനേയും ദല്‍ഹി എം.എല്‍.എ പര്‍വേശ് വര്‍മ്മയേയും താരപ്രചാരകരുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ബി.ജെ.പിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് സംബന്ധിച്ച നോട്ടീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പി നേതൃത്വത്തിനയച്ചു. ഇരുവരും വിദ്വേഷപ്രസംഗം നടത്തിയതിന്റെ പേരിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ഷഹീൻ ബാ​ഗിലുള്ളവർ നിങ്ങളെ റേപ് ചെയ്യും, വീടുകൾ കത്തിക്കും; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി
Also Read

ഷഹീൻ ബാ​ഗിലുള്ളവർ നിങ്ങളെ റേപ് ചെയ്യും, വീടുകൾ കത്തിക്കും; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു ഇരുവരുടേയും വിദ്വേഷ പ്രസംഗം. ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളിലെത്തി മക്കളെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുമെന്നായിരുന്നു പ്രസ്താവന.