LiveTV

Live

National

മലയാളി വ്യവസായി സി.സി തമ്പിക്ക് ജാമ്യം

ഒരാഴ്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സി.സി തമ്പിക്ക് കോടതിയുടെ ജാമ്യം

മലയാളി വ്യവസായി സി.സി തമ്പിക്ക് ജാമ്യം

കള്ളപ്പണക്കേസില്‍ മലയാളി വ്യവസായി സി.സി തമ്പിക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. റോബര്‍ട് വാദ്രയുടെ വിദേശ ഇടപാടില്‍ തമ്പിക്കും പങ്കുണ്ടെന്നാരോപിച്ചുള്ള കേസിലാണ് തമ്പിയെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്.

ഒരാഴ്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സി.സി തമ്പിക്ക് കോടതിയുടെ ജാമ്യം. യു.എ.ഇ ആസ്ഥാനമായുള്ള തമ്പിക്ക് വിദേശ യാത്രക്ക് വിലക്കുണ്ട്. രണ്ട് ആള്‍ ജാമ്യവും 5 ലക്ഷം രൂപയുമാണ് മറ്റ് ജാമ്യ വ്യവസ്ഥകള്‍. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റോബര്‍ട്ട് വാദ്രയുടെ വിദേശ ഇടപാടുമായി ‌ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് സി.സി തമ്പിയെ എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ് കസ്റ്റഡിയിലെടുത്തിരുന്നത്. രണ്ട് തവണ ഇഡിയുടെ കസ്റ്റഡിയിലും പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയിലും വിട്ടു. ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച ഡൽഹി റോസ് അവന്യു കോടതി പ്രത്യേക ജഡ്ജി അരവിന്ദ് കുമാറാണ് തമ്പിക്ക് ‌ജാമ്യം അനുവദിച്ചത്. കള്ളപ്പണം വെളുപ്പിക്കലിന്‍റെ ഭാഗമായി വിദേശ സ്വത്തുക്കൾ വാങ്ങിയെന്നതാണ് തമ്പിക്കെതിരായ പ്രധാന ആരോപണം.