LiveTV

Live

National

‘എന്നെ വെടിവെച്ചു കൊല്ലാനായി ഒരു സ്ഥലം തെരഞ്ഞെടുക്കൂ, ഞാന്‍ വരാം’ അനുരാഗ് ഠാക്കൂറിന് അസദുദ്ദീന്‍ ഉവൈസിയുടെ മറുപടി

‘നിങ്ങളുടെ പ്രസ്ഥാവനകള്‍ എന്‍റെ ഹൃദയത്തില്‍ ഭയം നിറക്കുന്നില്ല, ഞങ്ങളുടെ അമ്മമാരും സഹോദരിമാരും ധാരാളം തെരുവിലുണ്ട്,രാജ്യത്തെ രക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചതാണ്’

‘എന്നെ വെടിവെച്ചു കൊല്ലാനായി ഒരു സ്ഥലം തെരഞ്ഞെടുക്കൂ, ഞാന്‍ വരാം’ അനുരാഗ് ഠാക്കൂറിന് അസദുദ്ദീന്‍ ഉവൈസിയുടെ മറുപടി

രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലുക എന്ന അനുരാഗ് ഠാക്കൂറിന്‍റെ വിവാദ പരാമര്‍ശത്തെ വെല്ലുവിളിച്ച് എ.ഐ.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. എന്നെ വെടിവെച്ചു കൊല്ലാനായി ഒരു സ്ഥലം ഇന്ത്യയില്‍ തിരഞ്ഞെടുക്കണമെന്ന് ഞാന്‍ വെല്ലുവിളിക്കുന്നു. ഞാന്‍ അവിടേക്ക് വരാന്‍ തയ്യാറാണ്. നിങ്ങളുടെ പ്രസ്ഥാവനകള്‍ എന്‍റെ ഹൃദയത്തില്‍ ഭയം നിറക്കുന്നില്ല. ഞങ്ങളുടെ അമ്മമാരും സഹോദരിമാരും ധാരാളം തെരുവിലുണ്ട്. രാജ്യത്തെ രക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചതാണ്. അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്‍റെ വിവാദ പ്രസ്ഥാവന. തുടര്‍ന്ന് ഠാക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബുധനാഴ്ച്ച കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബി.ജെ.പി എം.പി ലംഘിച്ചതായും വ്യാഴായ്ച്ച ഉച്ചയോടെ കേന്ദ്രമന്ത്രിയോട് മറുപടി നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന രാജ്യദ്രോഹികളെ വെടിവച്ചു കൊല്ലുക എന്നാണ് അനുരാഗ് ഠാക്കൂര്‍ പറഞ്ഞത്. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ റിത്താലിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്കായി പ്രചരണം നടത്തുമ്പോഴായിരുന്നു ഠാക്കൂറിന്‍റെ വിവാദ പരാമര്‍ശം. പൌരത്വ ഭേദഗതി നിയമത്തിനതിരെ ഡല്‍ഹിലെ ഷഹീന്‍ബാഗില്‍ പ്രതിഷധിക്കുന്നവരെ ഉദ്ദേശിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.