LiveTV

Live

National

‘രാജ്യദ്രോഹികള്‍ക്ക് ബിരിയാണിയല്ല, വെടിയുണ്ടകളാണ് നല്‍കേണ്ടത്’; കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനെ പിന്തുണച്ച് ബി.ജെ.പി മന്ത്രി 

‘രാജ്യദ്രോഹികള്‍ക്ക് ബിരിയാണിയല്ല, വെടിയുണ്ടകളാണ് നല്‍കേണ്ടത്’; കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനെ പിന്തുണച്ച് ബി.ജെ.പി മന്ത്രി 

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന് പിന്തുണയുമായി ബി.ജെ.പി കര്‍ണാടക മന്ത്രി. ‘രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെക്കൂ’ എന്ന കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തെ സ്വാഗതം ചെയ്ത് ‘രാജ്യദ്രോഹികള്‍ക്ക് ബിരിയാണിയല്ല, വെടിയുണ്ടകളാണ് നല്‍കേണ്ടത്’ എന്നാണ് ബി.ജെ.പി എം.പിയും കര്‍ണാടക ടൂറിസം മന്ത്രിയുമായ സി.ടി രവി പ്രതികരിച്ചത്.

വിദ്വേഷ പ്രചാരണം; അനുരാഗ് ഠാക്കൂറിനേയും പര്‍വേശ് വര്‍മ്മയേയും പ്രചാരകരില്‍ നിന്ന്  ഒഴിവാക്കണമെന്ന് ബി.ജെ.പിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
Also Read

വിദ്വേഷ പ്രചാരണം; അനുരാഗ് ഠാക്കൂറിനേയും പര്‍വേശ് വര്‍മ്മയേയും പ്രചാരകരില്‍ നിന്ന് ഒഴിവാക്കണമെന്ന് ബി.ജെ.പിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ അദ്ദേഹത്തിന്റെ പരാമര്‍ശത്തിന്റെ പേരില്‍ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്റെ ഒറ്റുകാരാണെന്നും അവരാണ് അജ്മല്‍ കസബിന്റെയും യാക്കൂബ് മേമന്റെയും വധശിക്ഷക്ക് എതിര് നിന്നതെന്നും ഇവരാണ് ടുഖ്ഡെ ടുഖ്ഡൈ ഗാങ്ങിന്റെ പിന്നിലെന്നും മന്ത്രി സി.ടി രവി പറഞ്ഞു. ഇവരാണ് സി.എ.എയുടെ പേരില്‍ കള്ളം പറയുന്നതെന്ന് പറഞ്ഞ മന്ത്രി സി.ടി രവി ഇത്തരം രാജ്യദ്രോഹികള്‍ക്ക് ബിരിയാണിയല്ല വെടിയുണ്ടകളാണ് നല്‍കേണ്ടതെന്നും പറഞ്ഞു. താന്‍ അനുരാഗ് താക്കൂറിനൊപ്പം ഉറച്ചുനില്‍ക്കുന്നതായി പിന്നീട് ട്വിറ്ററിലൂടെയും മന്ത്രി സി.ടി രവി വ്യക്തമാക്കി.

‘വെടിവെച്ചു കൊല്ലവരെ’; അനുരാഗ് താക്കൂറിന്റെ പ്രസംഗത്തില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍
Also Read

‘വെടിവെച്ചു കൊല്ലവരെ’; അനുരാഗ് താക്കൂറിന്റെ പ്രസംഗത്തില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ സി.എ.എ പ്രക്ഷോഭകാര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലണമെന്ന മുദ്രാവാക്യമാണ് പരിപാടിക്കിടെ മുഴക്കിയത്. ‘ദേശ് കി ഗദ്ദാറോം കോ’ എന്ന് തുടര്‍ച്ചയായി വിളിച്ചു കൊടുത്ത താക്കൂറിന്റെ മുദ്രാവാക്യത്തിന്, ’ഗോലി മാറോ സാലോ കോ’ എന്നു കൂടിനിന്നവർ ഏറ്റുവിളിക്കുകയും, അതിന് മന്ത്രി കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ അനുരാഗ് താക്കൂറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നാളെ 12 മണിക്ക് മുമ്പ് പ്രതികരണം എഴുതി നല്‍കണമെന്നാണ് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഫെബ്രുവരി 11നാണ് ഫലം വരുന്നത്.