LiveTV

Live

National

കുനാല്‍ കമ്രക്ക് യാത്രാ നിരോധനമേര്‍പ്പെടുത്തി നാല് വിമാനക്കമ്പനികള്‍; കാപട്യമെന്ന് സോഷ്യല്‍ മീഡിയ

ഇതേത്തുടര്‍ന്ന് മറ്റ് വിമാനക്കമ്പനികളും കുനാലിന് യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ആവശ്യപ്പെട്ടിരുന്നു.

കുനാല്‍ കമ്രക്ക് യാത്രാ നിരോധനമേര്‍പ്പെടുത്തി 
നാല് വിമാനക്കമ്പനികള്‍; കാപട്യമെന്ന് സോഷ്യല്‍ മീഡിയ

റിപബ്ലിക്ക് ടി.വി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തിനകത്ത് വെച്ച് പരിഹസിച്ച കൊമേഡിയന്‍ കുനാല്‍ കമ്രക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി നാല് വിമാനക്കമ്പനികള്‍. എയര്‍ഇന്ത്യ, ഇന്‍ഡിയോ എയര്‍ലൈന്‍സ്, സ്‍പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ വിമാനക്കമ്പനികളാണ് കുനാല്‍ കമ്രക്ക് യാത്രാ നിരോധനമേര്‍പ്പെടുത്തിയത്. അര്‍ണബിന്റെ റിപബ്ലിക്ക് ടി.വിയിലെ അവതരണ ശൈലിയെ പരിഹസിച്ച് അതെ രീതിയില്‍ തിരിച്ച് കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചാണ് കെമേഡിയന്‍ കുനാല്‍ കമ്ര അര്‍ണബ് ഗോസ്വാമിയെ ഇന്‍ഡിഗോ വിമാനത്തിനകത്ത് നേരിട്ടത്. ഈ സംഭവത്തിന് പിന്നാലെയാണ് കുനാലിന് ഇന്‍ഡിഗോ നിരോധനം ഏര്‍പ്പെടുത്തിയത്.

‘നാഷന്‍ വാണ്ട്സ് ടു നോ, അര്‍ണബ് ഭീരുവോ  ദേശീയവാദിയോ’; അര്‍ണബിനെ മുന്നിലിരുത്തി ട്രോളി കൊമേഡിയന്‍ കുനാല്‍ കമ്ര, വീഡിയോ വൈറല്‍
Also Read

‘നാഷന്‍ വാണ്ട്സ് ടു നോ, അര്‍ണബ് ഭീരുവോ  ദേശീയവാദിയോ’; അര്‍ണബിനെ മുന്നിലിരുത്തി ട്രോളി കൊമേഡിയന്‍ കുനാല്‍ കമ്ര, വീഡിയോ വൈറല്‍

ഇതേത്തുടര്‍ന്ന് മറ്റ് വിമാനക്കമ്പനികളും കുനാലിന് യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ഇന്ത്യയും സ്പൈസ് ജെറ്റും കുനാലിന് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്‍ഡിയോ ആറു മാസത്തേക്കാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതെങ്കില്‍ എയര്‍ഇന്ത്യ അനിശ്ചിത കാലത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കുനാലിന്റെ വിമാനത്തിനുള്ളിലെ പെരുമാറ്റം സ്വീകാര്യമല്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വിമാനത്തിനുള്ളില്‍ ഇത്തരം പെരുമാറ്റം നിരുത്സാഹപ്പെടുത്തുന്നതിനായി കുനാൽ കമ്രക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയാണെന്നും ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ സസ്‌പെൻഷന്‍ നിലനില്‍ക്കുമെന്നും എയര്‍ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാറാണ് ഇതു സംബന്ധിച്ച പ്രസ്താവന നടത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വിമാനക്കമ്പനികളുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. അനുരാഗ് കശ്യപ്, തേജസ്വി യാദവ് തുടങ്ങിയ പ്രമുഖരും നടപടിക്കെതിരെ രംഗത്തുവന്നു.

മുംബൈ-ലഖ്‌നൗ ഇൻഡിഗോ വിമാനത്തിൽ അര്‍ണബ് ഗോസ്വാമിയെ ട്രോളുന്ന വീഡിയോ കുനാല്‍ കമ്ര ചൊവ്വാഴ്ച പോസ്റ്റ് ചെയ്തിരുന്നു. ‘നാഷന്‍ വാണ്ട്സ് ടു നോ, അര്‍ണബ് ഭീരുവോ ദേശീയവാദിയോ’; എന്ന് തുടങ്ങിയാണ് കുനാല്‍ കമ്ര അര്‍ണബിനെ വീഡിയോയിലൂടെ ട്രോളാന്‍ ആരംഭിക്കുന്നത്. ഹൈദരാബാദ് സര്‍വകലാശാലയില്‍ ജാതീയ കാരണങ്ങളാല്‍ മരണപ്പെട്ട രോഹിത് വെമുലയുടെ അമ്മക്ക് വേണ്ടിയാണ് താന്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതെന്നും ഇത്തിരിയെങ്കെിലും മനുഷ്യപറ്റ് ഹൃദയത്തിലുണ്ടെങ്കില്‍ രോഹിതിന്റെ ആത്മഹത്യാ കുറിപ്പ് വായിക്കണമെന്നും വീഡിയോയില്‍ കുനാല്‍ പറയുന്നുണ്ട്. ഏതായാലും ആറു മാസത്തെ സസ്പെന്‍ഷന് നന്ദിയുണ്ടെന്നാണ് ഇന്‍ഡിഗോയുടെ നടപടിയോട് കുനാല്‍ പ്രതികരിച്ചത്. മറ്റ് വിമാന കമ്പനികളും കുനാലിനെതിരെ നടപടിയെടുക്കണമെന്ന മന്ത്രിയുടെ ആവശ്യത്തോട്, മോദിജി മിക്കവാറും എയര്‍ഇന്ത്യയെ എന്നന്നേക്കുമായി സസ്പെന്‍ഡ് ചെയ്തേക്കുമെന്നായിരുന്നു കൊമേഡിയന്റെ പരിഹാസം.